BREAKING NEWS

രാഷ്‌ട്രീയത്തിലും സിനിമയിലും ഒരുപോലെ തിളങ്ങാനൊരുങ്ങി കരിക്കകം അനീഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സജീവരാഷ്‌ട്രീയ ത്തിൽ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വർഷങ്ങളായി രാഷ്‌ട്രീയ പ്രവർത്തനങ്ങളുമായി നീങ്ങുന അനീഷിന്റെ മനസ് നിറയെ സിനിമയായിരുന്നു. ഇതിനിടെ ഒട്ടെറെ ജോലികളും അനീഷ് ചെയ്തു. സിനിമാ ജീവിതത്തെക്കുറിച്ച് അനീഷ് പറയുന്നു.

‘1999 കാലഘട്ടത്തിൽ സ്കൂളുകളിലും കോളേജുകളിലും മിമിക്രിയിലും മോണോ ആക്ട്കളിലും നാടകങ്ങളിലും പല വേദികളിലും തിളങ്ങിയിട്ടും ഒടുവിൽ ജീവിക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് ഞാൻ വണ്ടികയറി. എന്നിട്ടും കലയൊന്നും വിടാതെ അവിടെ യശ്വന്തപുരം കേരള സമാജത്തിലൂടെ വീണ്ടും നാടകത്തിലും മിമിക്രിയിലും നിറസാന്നിധ്യമായി. ഒടുവിൽ അവിടെ കസ്റ്റമർ കെയറിലെ ടീം ലീഡറായി ജോലി നോക്കി എട്ടുവർഷത്തെ ബാംഗ്ലൂർ ജീവിതത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തെ പത്മനാഭന്റെ മണ്ണിൽ അവിടെ വന്ന് ടെക്നോപാർക്കിൽ നാലുവർഷം ജോലി ചെയ്തു.

ഒടുവിൽ കോവിഡ് മഹാമാരി വന്നപ്പോൾ ജോലി നഷ്ടപ്പെടുകയും അവിടെ നിന്നും സ്വന്തം ആശയത്തിൽ ഒരു ചെറിയ കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. അപ്പോഴാണ് എന്റെ കൂട്ടുകാരനായ സംവിധായകനും നടനുമായ സൂരജ് സുകുമാർ നായർ അദ്ദേഹത്തിന്റെ സിനിമയായ ‘റൂട്ട് മാപ്പിൽ ഒരു പാട്ടിൽ അഭിനയിക്കാൻ അവസരം നല്കിയത്. പിന്നീട് അദ്ദേഹത്തിന്റെ മൂന്നു ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചു’. അനീഷ് പറയുന്നു.

കുട്ടികാലത്തിലെ സിനിമ എനിക്കൊരു പാഷൻ ആയിരുന്നു. തൊഴിലും കുടുംബപരമായമുള്ള പല തിരക്കുകൾ കാരണമായിരുന്നു എനിക്ക് എന്റെ പാഷന്റെ പുറകെ പോകാൻ സാധിക്കാതിരുന്നത്. ദൈവത്തിന്റെ അനുഗ്രഹത്താൽ ഇപ്പോൾ അവസരങ്ങൾ ധാരാളം വരുന്നുണ്ട്. അതിൽ ഒത്തിരി സന്തോഷമുണ്ട്. നല്ല കഥാപാത്രങ്ങൾ ചെയ്യണം അതാണ് എന്റെ മോഹം അനീഷ് കരിക്കകം പറഞ്ഞു. തിരുവനന്തപുരം എസ് സി മോർച്ച ജില്ലാ പ്രസിഡന്റാണ് അനീഷ് കരിക്കകം. പിആർഒ- പി.ആർ.സുമേരൻ.

BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026