BREAKING NEWS

മെയിൽ കനത്ത ചൂട്, ജൂണിൽ മഴ!! വേനലവധി ഈ മാസങ്ങളിലേക്കു മാറ്റാം, വർഷത്തിൽ മൂന്ന് എന്ന നിലയ്ക്ക് നടക്കുന്ന പരീക്ഷകൾ രണ്ടിലേക്കു ക്രമീകരിച്ചാൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം- കാന്തപുരം, ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല, കമ്മിറ്റിയെ നിയോഗിക്കും- വിദ്യാഭ്യാസ മന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മുന്നിലേക്കു ചില നിർദേശങ്ങൾ വച്ച് എ പി വിഭാഗം സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു കാന്തപുരം നിർദേശങ്ങൾ മുന്നോട്ടുവച്ചത്. സ്‌കൂളിലെ വേനലവധിയിൽ പരിഷ്‌കരണം വരുത്താമെന്ന് കാന്തപുരം വ്യക്തമാക്കി. ചൂട് കൂടുതലുള്ള മെയ് മാസത്തിലേക്കും മഴ കൂടുതലുള്ള ജൂൺ മാസത്തിലേക്കും വേനലവധി മാറ്റാമെന്നായിരുന്നു കാന്തപുരത്തിന്റെ ഒരു നിർദേശം.

അതുപോലെ നിലവിൽ വർഷത്തിൽ മൂന്ന് എന്ന നിലയ്ക്ക് നടക്കുന്ന പരീക്ഷകൾ വർഷത്തിൽ രണ്ട് എന്ന രീതിയിൽ ക്രമീകരിക്കാമെന്നും ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയാണെങ്കിൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്നാണ് മന്ത്രി പറയുന്നത്, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

അതേസമയം ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്ത് നിയമസഭയിലെത്തിയ തനിക്ക് ഉസ്താദിനോട് ആരാധനയാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഉസ്താദ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിൽക്കുമെന്നതിൽ തർക്കമില്ലെന്നും എന്ത് മാറ്റം വരുത്തുന്നുണ്ടെങ്കിലും ചർച്ചകൾ നടത്തുമെന്ന് ഉറപ്പ് തരുന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി.

എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളോട് തുല്യ സ്‌നേഹമാണ് ഉസ്താദ് കാണിക്കാറ്, എല്ലാ മേഖലകളിലും കാലഘട്ടത്തിനനുസരിച്ച് മാറ്റം വരണം എന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും വി ശിവൻകുട്ടി പറഞ്ഞു. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് ഏകാധിപത്യ രീതിയാണ്. അതിനാൽ സ്‌കൂൾ സമയമാറ്റം, വേനലവധി കാര്യത്തിൽ തീരുമാനമെടുക്കാൻ കമ്മിറ്റിയെ നിയോഗിക്കും. എല്ലാവർക്കും സ്വീകാര്യമായ കമ്മിറ്റി തന്നെയായിരിക്കും അത്, ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമുണ്ടാകില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. അതേസമയം സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കുന്നുതുമായി ബന്ധപ്പെട്ട് സർക്കാരും സമസ്തയും തമ്മിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് കാന്തപുരത്തിൻറെയും മന്ത്രിയുടെയും പ്രതികരണങ്ങൾ.

നിമിഷ പ്രിയയുടെ വധശിക്ഷ 24നോ, 25നോ നടപ്പാക്കും!! വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണം, സുപ്രിം കോടതിയെ സമീപിച്ച് ഡോ. കെ എ പോൾ, കോടതിയെ സമീപിച്ചത് നിമിഷപ്രിയ പറഞ്ഞിട്ട്… ഹർജി തിങ്കളാഴ്ച പരി​ഗണിക്കും

BREAKING NEWS
ഓഫിസിൽ പലരും വരും, എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ല, നാറ്റ്കോ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി കെ മുരളീധരന്‍
22 Oct 2026
BREAKING NEWS
പ്രധാനമന്ത്രിയുടെ ഫോട്ടോയിൽ ചവിട്ടി നൃത്തം ചെയ്തു, അധിക്ഷേപ മുദ്രാവാക്യങ്ങളും, പതിനഞ്ച് വിദ്യാർഥികൾക്കെതിരെ കേസ്
22 Oct 2026
BREAKING NEWS
നിലവിൽ സുരക്ഷാഭീഷണിയുണ്ടെന്ന് കരുതുന്നില്ല, ഭാവിയിൽ എന്തെങ്കിലും ഭീഷണിയോ മറ്റോ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാം...കോടതി!! സുഹൈലിനെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ തള്ളി, ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിഭാഗം, സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ...
22 Oct 2026
BREAKING NEWS
കഞ്ചാവും വലിക്കാനുള്ള ഫുൾസെറ്റപ്പുമായി വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു, നട്ടപ്പാതിരായ്ക്ക് റൂമിൽക്കിടന്ന് അടിപിടി, വനിതാ ഡോക്ടറുടെ നിലവിളി കേട്ട് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനുനേരെ അസഭ്യ വർഷം, പിന്നാലെ മർദനം!! യുവ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, വനിതാ ഡോക്ടറെ അറസ്റ്റ് ...
22 Oct 2026