BREAKING NEWS

ഇന്ത്യന്‍ മുസ്ലിങ്ങള്‍ അനുഭവിക്കുന്നത് കൊടിയ യാതന, രാജ്യത്ത് മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ വാദം തെറ്റ്, പ്രധാനമന്ത്രിയെ കാണാനും മറ്റും ആവശ്യങ്ങള്‍ക്കുമായി അങ്ങനെ പറയരുത്, അസമില്‍ മുഖ്യമന്ത്രി തന്നെ മുസ്ലിങ്ങളെ പുറത്താക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്- ഹുസൈൻ മടവൂർ

· · 1 min read
Share: Copied!

കോഴിക്കോട്: ഇന്ത്യയില്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന തെറ്റാണെന്ന് കേരള നദ്‍വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ. പ്രധാനമന്ത്രിയെ കാണാനോ ഭാവി ആവശ്യങ്ങൾക്കോ ആയി അങ്ങനെ പറയരുത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും ദലിതരും വലിയ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ രണ്ട് വർഷം മുമ്പ് മണിപ്പൂരിൽ നടന്ന കലാപത്തിൽ ക്രൈസ്തവ സഹോദരങ്ങൾ വളരെയധികം പീഡിപ്പിക്കപ്പെട്ടു.

അവിടുത്തെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. അസമിലെ മുഖ്യമന്ത്രി തന്നെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികളും വീടുകളും തകർക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ നമ്മൾ സുരക്ഷിതരാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026