കോഴിക്കോട്: മദ്യനികുതി ഇളവില്‍ സർക്കാരിനെതിരെ വിമർശവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സർക്കാർ നടപടിയിൽ നിന്ന് പിന്മാറണം.
നികുതി കുറക്കുന്നത് കുരങ്ങിന് ഏണിവെച്ചുകൊടുക്കുന്നത് പോലെ മദ്യ വിൽപനക്കാർക്ക് സഹായമാകും. മദ്യനിരോധനത്തിലേക്ക് ആണ് പോകേണ്ടത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിർക്കുന്ന പിഎം ശ്രീ നടപ്പാക്കരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു. ‘പിഎംശ്രീ പദ്ധതി കൊണ്ടുവന്നപ്പോൾ ഇവിടെ പ്രതിപക്ഷത്തായിരുന്നവർ ഇപ്പോൾ ഭരണപക്ഷത്ത് വന്നിരിക്കുന്നു.
ഈ രണ്ടു വിഭാഗവും ഒരുപോലെ എതിർത്ത വിഷയമായതുകൊണ്ട് ആ തീരുമാനത്തിനെതിരെ ഇന്നത്തെ ഗവൺമെന്റ് നിലപാടെടുക്കണം എന്ന് ഞാൻ ഓർമ്മപ്പെടുത്തുകയാണ്’ -അദ്ദേഹം പറഞ്ഞു.

















































