BREAKING NEWS

പാതിവില തട്ടിപ്പുകാർ അടുത്ത സ്റ്റെപ്പിലേക്ക് നോട്ടമിട്ടിരുന്നത് ലക്ഷങ്ങൾ വിലയുള്ള വസ്ത്രനിർമാണ ഉപകരണങ്ങൾ, രണ്ടു ലക്ഷത്തിന്റെ ഉപകരണങ്ങൾക്ക് ഗുണഭോക്താവ് നൽകേണ്ടത് 1,10,000 രൂപ, പരസ്യ പ്രാരണങ്ങൾ ആരംഭിച്ചപ്പോഴേക്കും പിടിവീണു

· · 1 min read
Share: Copied!

കണ്ണൂർ: ഇരുചക്ര വാഹന വിതരണത്തിനുശേഷം പാതിവിലത്തട്ടിപ്പ് സംഘം ‌അടുത്ത സ്റ്റെപ്പിൽ തട്ടിക്കാൻ കെണിയൊരുക്കി‌യത് സാമൂഹിക സംരംഭകത്വ വികസന പദ്ധതിയെന്ന സംരംഭം. ഇതിനായി ലക്ഷങ്ങൾ വിലയുള്ള വസ്ത്രനിർമാണ ഉപകരണം പാതിവിലയ്ക്ക് നൽകാനുള്ള പദ്ധതിയാണ് അപ്പാരൽ ക്ലസ്റ്റർ രൂപവത്കരണത്തിലൂടെ ലക്ഷ്യമിട്ടത്. വിവിധതരം തയ്യൽയന്ത്രം, അത് പ്രവർത്തിപ്പിക്കാനുള്ള മോട്ടോർ, ഇന്റർലോക്ക്- ഓവർലോക്ക് യന്ത്രം, എംബ്രോയ്ഡറി യന്ത്രം, കംപ്യൂട്ടറൈസ്ഡ് എംബ്രോയ്ഡറി യന്ത്രം തുടങ്ങിയവ ഗുണഭോക്താക്കൾക്ക് പകുതിവിലയ്ക്ക് ലഭ്യമാക്കുമെന്ന പ്രചാരണം നടത്താനായിരുന്നു പദ്ധതി.

15 ലക്ഷം കടമെന്ന് റഹിം, 65 ലക്ഷമെന്ന് അഫാൻ… ബാക്കി കടം എങ്ങനെ വന്നെന്നറിയാൽ പോലീസ്, റഹിമിന്റെ മൊഴി നിർണായകം

ഇതിന്റെ ഭാ​ഗമായുള്ള പരസ്യപ്രചാരണം ആരംഭിക്കുകയും ചെയ്തു. അപ്പോഴേക്കും പാതിവില സ്കൂട്ടർ തട്ടിപ്പിൽ അനന്തുവിന്റെ കഴുത്തിൽ പിടിവീണതോടെ അതുപേക്ഷിച്ചു. അപ്പാരൽ ക്ലസ്റ്റർ പദ്ധതിക്കുള്ള ഓരോ ഉപകരണം പാതിവിലയ്ക്ക് നൽകുമ്പോഴും അത് നടപ്പാക്കുന്ന ഏജൻസിക്ക് കൃത്യമായ തുക ഫെസിലിറ്റേറ്റിങ് നിരക്കായി ഏർപ്പെടുത്തിയിരുന്നു. രണ്ടുലക്ഷത്തിന്റെ യന്ത്രം ഒരുലക്ഷത്തിന് നൽകുമെന്ന് പറയുമ്പോൾ ഫെസിലിറ്റേറ്റിങ് നിരക്കായി കാണിച്ചിരിക്കുന്നത് 10,000 രൂപയാണ്. ഫലത്തിൽ ഗുണഭോക്താവ് നൽകേണ്ടത് 1,10,000 രൂപയാണ്. അതേസമയം ഫെസിലിറ്റേറ്റിങ് നിരക്ക് വാങ്ങി പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർത്ത പ്രൊമോട്ടർമാരും കോഡിനേറ്റർമാരും ജില്ലാ പ്രോജക്ട് മാനേജർമാരും ഇപ്പോഴും കേസിന് പുറത്താണ്.

അമ്മയേയും മക്കളേയും കണ്ട് ലോക്കോ പൈലറ്റ് നിർത്താതെ ഹോണടിച്ചെങ്കിലും മാറിയില്ല, ട്രെയിനിനു മുന്നിലേക്ക് ചാടി മൂന്നു മരണം, മരണത്തിനു പിന്നിൽ കുടുംബ പ്രശ്നം, ഭർത്താവിനോട് പിണങ്ങിയ യുവതിയും മക്കളും 9 മാസമായി കഴിയുന്നത് സ്വന്തം വീട്ടിൽ

അതോടൊപ്പം തങ്ങൾക്ക് സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റൽ സ്റ്റഡീസ് (എസ്പിഐഎആർഡിഎസ്.) ചീഫ് കോഡിനേറ്റർ അനന്തുകൃഷ്ണൻ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ മുൻ ചെയർമാനും സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാനുമായ കെഎൻ ആനന്ദകുമാർ തുടങ്ങിയവരെ അറിയില്ലെന്നും പ്രൊമോട്ടർമാർ ഉൾപ്പെടെയുള്ളവർക്ക് നേരേയാണ് തങ്ങളുടെ പരാതിയെന്നുമാണ് ഇരകൾ പറയുന്നത്.

എന്നാൽ, പ്രൊമോട്ടർമാർ നൽകിയ പരാതിയിൽ പോലീസ് രജിസ്റ്റർചെയ്ത കേസുകളാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പ്രൊമോട്ടർമാർ നൽകിയ രേഖകളും അവരുടെ ശബ്ദരേഖകളുമായി സമീപിച്ചെങ്കിലും തങ്ങൾക്ക് കേസെടുക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് കൈമലർത്തുകയാണെന്ന് തട്ടിപ്പിനിരയായവർ പരാതിപ്പെടുന്നു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026