BREAKING NEWS

പിപി ദിവ്യയുടെ ബെനാമി- അഴിമതികളും കേസുകളിൽ വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി പരാതി, തുടർനടപടിക്ക് സർക്കാരിനോട് അനുമതി തേടിയതായി വിജിലൻസ് ഹൈക്കോടതിയിൽ

· · 1 min read
Share: Copied!

കണ്ണൂർ: ജില്ലാപഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യയുടെ ബെനാമി ഇടപാടുകളും അഴിമതികളും സംബന്ധിച്ച കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസിന്റെ പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് അനുമതി തേടിയതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി മുഹമ്മദ്‌ ഷമ്മാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പരാതിയിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയിക്കാൻ ഹൈക്കോടതി നേരത്തെ വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കവേയാണ് സർക്കാരിനോടു അനുമതി തേടിയതായി വിജിലൻസ് കോടതിയിൽ മറുപടി പറഞ്ഞത്. പിപി ദിവ്യക്കെതിരെ 17(A) പ്രകാരം തുടർനടപടിക്ക് സർക്കാരിനോട് അനുമതി തേടിയതായി വിജിലൻസ് അറിയിച്ചു. തുടർനടപടിക്കായുള്ള അനുമതി അപേക്ഷയിലെ പുരോഗതി അറിയിക്കാൻ ആവശ്യപ്പെട്ട കോടതി ഹർജി അടുത്ത മാസം 18-ന് വീണ്ടും പരിഗണിക്കും.

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026