കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാൻ പോയ വയോധിക യാത്രക്കാരന് രക്ഷകനായി ബസ് ക്ലീനർ. കണ്ണൂരിൽനിന്ന് കുറ്റ്യാട്ടൂരിലേക്ക് സർവീസ് നടത്തിയ ‘പാർവതി’ ബസിലെ ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുൽ ആണ് സമയോചിതമായി ഇടപെട്ട് യാത്രക്കാരനെ രക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെ 8.45-ഓടെ പത്താംമൈലിൽ ബസ് എത്തിയപ്പോഴായിരുന്നു സംഭവം. ബസിലേക്ക് കയറുന്നതിനിടെ യാത്രക്കാരന്റെ കാലിടറുകയായിരുന്നു. പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ ക്ലീനറായ അതുൽ ഉടൻ പിടിച്ചുനിർത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.
സംഭവത്തിന്റെ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരൻ അപകടത്തിലാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അതുൽ ഉടൻ ഇടപെടുന്നതും പിടിച്ചുനിർത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. സമയോചിതമായി ഇടപെട്ട് വയോധിക യാത്രക്കാരന്റെ ജീവൻ രക്ഷിച്ച അതുലിന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം, യുവാവ് അറസ്റ്റില്‍, സംഭവം ഓണാഘോഷ പരിപാടിക്കിടെ






