BREAKING NEWS

ജനമൈത്രി പോലീസാ… ‘കുടുംബപ്രശ്നം പരിഹരിക്കാനുള്ള ഇടമല്ല’ ഇതെന്ന് പരാതിക്കാരിയോട് പറഞ്ഞ അതേ പോലീസ് സ്റ്റേഷൻ!! ‘പോലീസ് സേവനങ്ങൾക്കായി വരുന്ന പൊതു ജനങ്ങൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ കണ്ട് സമ്മതത്തോടുകൂടി മാത്രമേ അകത്ത് പ്രവേശിക്കാൻ പാടുള്ളു’- നോട്ടീസ്

· · 1 min read
Share: Copied!

കണ്ണനല്ലൂർ: കൊല്ലത്ത് പോലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കു മുന്നിൽ വിചിത്ര അറിയിപ്പുമായി കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ. പോലീസ് സ്റ്റേഷനിൽ സേവനങ്ങൾക്കായി വരുന്ന പൊതുജനങ്ങൾ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാൽ മതിയെന്ന അറിയിപ്പാണ് സ്റ്റേഷനിലുള്ളിലെ ​ഗ്ലാസിൽ പതിപ്പിച്ചിരിക്കുന്നത്.

സ്റ്റേഷന് മുന്നിൽ പതിപ്പിച്ചിരിക്കുന്ന നോട്ടീസ് ഇങ്ങനെ-

‘പോലീസ് സ്റ്റേഷനിൽ സേവനങ്ങൾക്കായി വരുന്ന പൊതുജനങ്ങൾ സ്റ്റേഷൻ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ച് സമ്മതത്തോടുകൂടി മാത്രമേ അകത്ത് പ്രവേശിക്കാൻ പാടുള്ളു’.

അതേസമയം സ്റ്റേഷനിൽ സ്ഥലപരിമിതിയുണ്ടെന്നും പരാതിയുമായും അല്ലാതെയും നിരവധി പേർ വരുന്നതിനാലാണ് നോട്ടീസ് പതിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞ ദിവസം പരാതിക്കാർക്കൊപ്പം എത്തിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കണ്ണനല്ലൂർ സിഐ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നതും ഇവിടെയാണ്. ഒരു കുടംബപ്രശ്‌നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സി ഐ ഉപദ്രവിച്ചെന്നായിരുന്നു സജീവ് ആരോപിച്ചത്. കൂടാതെ പരാതി പറയാനെത്തിയ പെൺകുട്ടിയോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും സജീവ് പറഞ്ഞിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയെ ‘എടീ’ എന്നാണ് എസ്ഐ വിളിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാനുള്ള ഇടമല്ല പോലീസ് സ്റ്റേഷനെന്നും പെൺകുട്ടിയോട് എസ്ഐ പറഞ്ഞതായും സജീവ് ആരോപിച്ചിരുന്നു.

സിപിഎമ്മിന്റെ ഇലക്ഷൻ അജണ്ടകളിൽ പ്രധാനപ്പെട്ടത് പ്രതിപക്ഷ നേതാവിനെ തകർക്കുകയെന്നത്!! സിപിഎം തന്ത്രങ്ങൾ മെനയുന്നത് പെയ്ഡ് ഏജൻറുമാരെ വച്ച്!! പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രതിരോധിക്കണം- റോജി എം ജോൺ

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026