BREAKING NEWS

അഴിമതിരഹിത ഭരണത്തെക്കുറിച്ച് സംസാരിച്ചാൽ പോര, അത് പ്രവൃത്തിയിൽ കാണിക്കണം, സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു, വിജയ്‌യുടെ പ്രചാരണം പരാജയഭീതി മൂലം- കനിമൊഴി

· · 1 min read
Share: Copied!

തൂത്തുക്കുടി: മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിൽ നടത്തുന്ന വീടുവീടാന്തരമുള്ള തീവ്ര പ്രചാരണം അദ്ദേഹത്തിന്റെ പരാജയഭീതിയെയും ആശങ്കയെയുമാണ് വ്യക്തമാക്കുന്നതെന്ന് ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ കനിമൊഴി കരുണാനിധി. ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ വിജയ് നേരത്തെ ‘സ്വീറ്റ് അങ്കിൾ’ എന്ന് വിശേഷിപ്പിച്ചതിനെ പരിഹസിച്ചുകൊണ്ട്, വിജയിയെ ‘തമ്പി’ (അനിയൻ) എന്ന് വിശേഷിപ്പിച്ചായിരുന്നു കനിമൊഴിയുടെ മറുപടി.
തൂത്തുക്കുടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ധാരാപുരം, മധുരാന്തകം ഉപതെരഞ്ഞെടുപ്പുകളിൽ ജനങ്ങളെ വഞ്ചിക്കുകയും ജനാധിപത്യത്തെ തകർക്കുകയും ചെയ്ത തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്നും നീതിക്കൊപ്പം നിൽക്കുന്നവർക്ക് വോട്ട് ചെയ്യുമെന്നും കനിമൊഴി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ടി.വി.കെ ഭാരവാഹികൾ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതായി ഇടതുപക്ഷ പാർട്ടി നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ കനിമൊഴി, അഴിമതിരഹിത ശുദ്ധ രാഷ്ട്രീയ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന പാർട്ടിയെയും അവരുടെ സർക്കാറിനെയും, നിലവിൽ അവരെ പിന്തുണക്കുന്ന ഇടതുപക്ഷ പാർട്ടികൾ പോലും വിമർശിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണെന്ന് വോട്ടർമാർ മനസ്സിലാക്കണമെന്ന് കനിമൊഴി പറഞ്ഞു. പൊതുവേദികളിൽ മാത്രം അഴിമതിരഹിത ഭരണത്തെക്കുറിച്ച് സംസാരിച്ചാൽ പോരെന്നും അത് പ്രവൃത്തിയിൽ കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിജയ് ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും കുറ്റകൃത്യങ്ങൾ വർധിച്ച് ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്നും കനിമൊഴി ആരോപിച്ചു.

പുതിയ വികസന പദ്ധതികൾ കൊണ്ടുവരാനോ വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കാനോ സർക്കാറിന് സാധിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ധാരാപുരത്തും മധുരാന്തകത്തും ഡി.എം.കെ സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പണം പോലും ലഭിക്കില്ലെന്ന തൃച്ചി എം.പി ദുരൈ വൈകോയുടെ പ്രസ്താവനക്കും കനിമൊഴി മറുപടി നൽകി. ദുരൈ വൈകോ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഡി.എം.കെയുടെയും പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനം കൊണ്ടാണെന്ന വസ്തുത അദ്ദേഹം മറക്കരുതെന്ന് കനിമൊഴി ഓർമ്മിപ്പിച്ചു. അതേസമയം, ധാരാപുരത്തെ ടി.വി.കെ സ്ഥാനാർഥി സത്യഭാമയെ എം.കെ. സ്റ്റാലിൻ ബോഡി ഷെയിമിങ് നടത്തിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് കനിമൊഴി രോഷത്തോടെയാണ് പ്രതികരിച്ചത്. സ്റ്റാലിൻ ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുന്ന തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്ന നേതാവല്ലെന്നും വ്യക്തിപരമായി സ്റ്റാലിനെ അറിയാമെന്നും അവർ വ്യക്തമാക്കി.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026