ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണ രീതിയ്ക്കെതിരെ പരാമർശങ്ങളുമായ് ബോളിവുഡ് താരവും ഹിമാചൽ പ്രദേശിൽനിന്നുള്ള എംപിയുമായ കങ്കണ റണാവത്ത്. വനിതാസംവരണ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ രാഹുൽ നടത്തിയ വിമർശനമാത്മകമായ പ്രസംഗത്തിന് പിന്നാലെയാണ് അവരുടെ പ്രതികരണം.
അദ്ദേഹത്തെ (രാഹുൽ ഗാന്ധി) കേട്ടിരിക്കുക എന്നത് അരോചകമാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ബാല്യകാല മാനസികാഘാതങ്ങളിലൂടെ കടന്നുപോവുകയാണ്. അതൊരു ശല്യമായിരുന്നു. അദ്ദേഹത്തോട് നിർത്താൻ സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. അദ്ദേഹം പാർലമെന്റിനെ പരിഹസിച്ചു, വാർത്താ ഏജൻസിയോട് കങ്കണ പ്രതികരിച്ചു.
വനിതാ സംവരണ ഭേദഗതി ബില്ലിന് വനിതാസംവരണവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ചർച്ചയിൽ പങ്കെടുക്കവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. ദക്ഷണിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ചെറുസംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം തട്ടിയെടുത്ത് രാജ്യത്തിന്റെ തിരഞ്ഞെടുപ്പുഭൂപടം മാറ്റിവരക്കാനുള്ള സർക്കാരിന്റെ ശ്രമമാണിതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
#WATCH | Delhi: On Rahul Gandhi's speech in Lok Sabha, BJP MP Kangana Ranaut says, "It was such a headache to listen to him. He is going through his childhood traumas. It was a nuisance. The Chair also asked him to stop. He has made a mockery of the Parliament." pic.twitter.com/wIZ8dfDYqI
— ANI (@ANI) April 17, 2026















































