BREAKING NEWS

സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ സിപിഎം കുറുവസംഘം, തന്ത്രിയുടെ അറസ്റ്റ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍, മന്ത്രിയെ ചോദ്യം ചെയ്തിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ? സ്വര്‍ണം സംരക്ഷിക്കേണ്ടത് തന്ത്രിയല്ല ദേവസ്വം ബോര്‍ഡാണ്, മകരവിളക്കിന് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് സിപിഎം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നിലവിലെ മന്ത്രി വി.എന്‍.വാസവനെയും അതിനു മുന്‍പുള്ള കോണ്‍ഗ്രസ് മന്ത്രിയെയും സംരക്ഷിക്കാനാണോ എന്നു സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

തന്ത്രിയുടെ അറസ്റ്റ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണോ എന്നു സംശയമുണ്ട്. ശബരിമലയിലെ സ്വര്‍ണം സംരക്ഷിക്കേണ്ടതിന്റെയും പരിശോധിക്കേണ്ടതിന്റെയും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനും മന്ത്രിക്കുമാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍, എന്തുകൊണ്ടു മന്ത്രിയെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. വീഴ്ചയാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയില്ല. സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ വലിയ രാഷ്ട്രീയ നേതാക്കളുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘമാണ് കൊള്ളയ്ക്കു പിന്നിലെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. മകരവിളക്കു ദിവസമായ 14ന് എന്‍ഡിഎ ജ്യോതി തെളിച്ച് പ്രതിഷേധസമരം സംഘടിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‌

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026