BREAKING NEWS

‘ചോദിക്കാനും പറയാനും ആരും വരില്ല, ജീവിക്കാനും നിവ്യത്തിയില്ല’; പെൺകുട്ടികളെ വലയിലാക്കാൻ കളമശ്ശേരി കൂട്ടബലാത്സം​ഗക്കേസിലെ ഒന്നാംപ്രതിയുടെ ആസൂത്രിത നീക്കം; പരാതി നൽകാൻ ആരും തയ്യാറാകുന്നില്ലെന്ന് പോലീസ്

· · 1 min read
Share: Copied!

കളമശ്ശേരി: സ്പായുടെ മറവിൽ പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്നത് പതിവാക്കിയ ക്രിമിനലാണ് കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ ഒന്നാംപ്രതി ശ്രീരാജെന്ന് പോലീസ്. പല കാരണങ്ങളാൽ പീഡനത്തിനിരയായ പെൺകുട്ടികൾ പരാതി നൽകാൻ മുന്നോട്ടുവരുന്നില്ലെന്ന് തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രൻ പറഞ്ഞു. ഇയാളുമായി ബന്ധപ്പെട്ട സ്പാകളിലേക്ക് പെൺകുട്ടികളെ ജോലിക്കെത്തിച്ചിരുന്നതും ശ്രീരാജാണെന്ന് പോലീസ് വ്യക്തമാക്കി.

ജോലിക്ക് പെൺകുട്ടികളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഇയാൾ പതിവായി പരസ്യം നൽകും. ഇത് കണ്ട് അഭിമുഖത്തിനെത്തുന്ന പെൺകുട്ടികളോട് ആദ്യം വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചറിയും. വീട്ടിൽ തനിക്കുവേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന് മനസ്സിലാക്കിയാൽ സാമ്പത്തിക സ്ഥിതിയെക്കുറിച്ചായിരിക്കും അടുത്ത ചോദ്യം.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരാണെന്ന് തിരിച്ചറിഞ്ഞാൽ മാനേജർ, പ്രൈവറ്റ് സെക്രട്ടറി, സ്പാ ജീവനക്കാരി തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്യും. ജോലിക്കെത്തുന്നവരോട് തനിക്ക് പോലീസുമായി അടുത്ത ബന്ധമുണ്ടെന്നും നാട്ടിലെ ഗുണ്ടകളെല്ലാം സുഹൃത്തുക്കളാണെന്നും പറഞ്ഞ് ഭയപ്പെടുത്തും. ഇതുവഴി പെൺകുട്ടികളെ സ്വന്തം നിയന്ത്രണത്തിലാക്കുകയാണ് ഇയാളുടെ രീതിയെന്ന് എ.സി.പി. പറഞ്ഞു.

ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ സ്പായിൽ മസാജ് ചെയ്യാൻ ആവശ്യപ്പെടും. വിസമ്മതിക്കുന്നവരോട് അവിടെ എല്ലാവരും മസാജ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് മറ്റ് പെൺകുട്ടികളെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച് കാണിച്ചുകൊടുക്കും.

മദ്യം, ജ്യൂസ്, മയക്കുമരുന്ന് എന്നിവ ആവശ്യപ്പെടുന്നവർക്ക് അവ ലഭ്യമാക്കുകയും സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് അതും നൽകുകയും ചെയ്യും. ഇത്തരത്തിൽ പെൺകുട്ടികളെ വലയിലാക്കിയശേഷം പീഡനത്തിന് ഇരയാക്കുകയും സ്പാകളിൽ പതിവായി ജോലിക്ക് നിയോഗിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് സി.കെ. ബിജോയ് ചന്ദ്രൻ വ്യക്തമാക്കി.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026