BREAKING NEWS

‘സതീശാ… താൻ എൻ്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ, ചുണയുണ്ടെങ്കിൽ താൻ തൻ്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്, കോടതിയും ജനങ്ങളും കാണട്ടെ’… കടകംപള്ളി സുരേന്ദ്രൻ!! ‘തെളിവുകൾ ഹാജരാക്കാൻ തയാർ, ദേവസ്വം ബോർഡ് അംഗങ്ങൾ ചെയ്തത് കടകംപള്ളി അറിയാതിരിക്കില്ല, സ്വർണപ്പാളി ആർക്ക് കൊടുത്തതെന്ന് വ്യക്തമാക്കണം’- വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ചുണയുണ്ടെങ്കിൽ തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കടകംപള്ളിയുടെ വെല്ലുവിളി. ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ വിഡി സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്ന് സഭയ്ക്ക് അകത്തും പുറത്തും വിഡി സതീശൻ പറഞ്ഞിരുന്നു.

നേരത്തെ ശബരിമല കേസിൽ പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം സബ് കോടതിയിൽ കടകംപള്ളി സുരേന്ദ്രൻ ഹർജി നൽകിയിരുന്നു. അതിൽ വാദവും നടന്നിരുന്നു. വാദത്തിനിടെയുണ്ടായ കാര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പിന്നാലെ, ഈ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് പറഞ്ഞുകൊണ്ട് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ രാജ​ഗോപാൽ ഇന്ന് രാവിലെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. ആ പോസ്റ്റ് കടകംപള്ളി സുരേന്ദ്രൻ റീപോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷം വിഡി സതീശൻ‌ വീണ്ടും ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണങ്ങൾക്കുള്ള തെളിവ് നൽകാൻ വെല്ലുവിളിച്ചുകൊണ്ട് കടകംപള്ളി സുരേന്ദൻ പോസ്റ്റ് പങ്കുവെച്ചത്.

അതോടൊപ്പം ഇനി ഇനി സതീശനോടാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു കടകപള്ളി സുരേന്ദ്രന്റെ പോസ്റ്റ്. സതീശാ, നേരിൻ്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എൻ്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തൻ്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ… എന്നായിരുന്നു കടകംപള്ളിയുടെ വെല്ലുവിളി.

അതേസമയം കടകംപള്ളി സുരേന്ദ്രന് എതിരായ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കടകംപള്ളിക്ക് എതിരെ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. സ്വർണപ്പാളി ആർക്കാണ് കൊടുത്തത് എന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കണം എന്നാണ് പറഞ്ഞത്. ദേവസ്വം ബോർഡ് അംഗങ്ങൾ ചെയ്തത് കടകംപള്ളി അറിയാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുക മാത്രം ചെയ്തുവെന്ന് വാദം!! ശബരിമല സ്വർണ കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ, രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കോടതി ഉത്തരവ് മറ്റന്നാൾ

BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026