BREAKING NEWS

പോറ്റിയെ അടുത്തറിയില്ല- മുൻ മൊഴി… പോറ്റി ക്ഷണിച്ചിട്ട് ഒരു തവണ വീട്ടിൽ പോയിട്ടുണ്ട്, ചെറിയ കുട്ടിയുടെ ഒന്നാം ജന്മദിനം എന്തോ ആയിരുന്നുവെന്നാണ് ഓർമ്മ, ഇന്നത്തെ പോറ്റിയല്ലല്ലോ അന്ന്, ഇക്കാര്യം ചോദിക്കാതെ തന്നെ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്… ഒരു സംഭാവനയും വാങ്ങിയിട്ടില്ല!!… പോറ്റിയുമൊപ്പമുള്ള ചിത്രം പുറത്തുവന്നതിൽ മറുപടി നൽകാതെ കടകംപള്ളി സുരേന്ദ്രൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യം പോയിട്ടുണ്ടെന്നു സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോലീസ് എസ്കോർട്ടിലാണ് അന്നു പോയത്. അവിടെ ഒരു ചടങ്ങ് നടക്കുന്നുണ്ടായിരുന്നുവെന്നും പോറ്റി നിർബന്ധിച്ചതു കൊണ്ടാണു പോയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആ ചടങ്ങ് എന്തായിരുന്നുവെന്ന് ഓർമ്മയില്ല, ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷമായിരുന്നെന്നു തോന്നുന്നെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കടകംപള്ളിയുമായി ബന്ധമുണ്ടെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കടകംപള്ളി മാധ്യമങ്ങളോട് വ്യക്തത വരുത്തി രം​ഗത്തെത്തിയത്. രണ്ടുതവണ തന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ വന്നിട്ടുണ്ടെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇതിൽ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം. മറ്റേതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ സന്ദർശനത്തെക്കുറിച്ച് എസ്ഐടി ചോദിക്കാതെ തന്നെ അങ്ങോട്ട് പറഞ്ഞിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യം പോയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പോറ്റിയുടെ വീട്ടിൽ അല്ല പോയത്. അന്നത്തെ പോറ്റിയുടെ വീട്ടിലാണ് പോയത്. 2017-18 കാലമെന്നാണ് ഓർമ്മ. കൃത്യമായി വർഷം ഓർക്കുന്നില്ല. ശബരിമലയിൽ നിൽക്കുന്ന പോറ്റിയേയും കണ്ടിട്ടുണ്ടെന്നും മുൻ ദേവസ്വം മന്ത്രി പറഞ്ഞു.

പോറ്റിയെ അടുത്തറിയില്ലെന്നായിരുന്നു മുൻപ് മന്ത്രി പറഞ്ഞിരുന്നത്. ഞാൻ ശബരിമലയ്ക്ക് പോകുന്ന ദിവസം പോറ്റി എന്നെ വിളിച്ച് വീട്ടിൽ ചടങ്ങിൽ പങ്കെടുക്കാൻ നിർബന്ധിച്ചു. അതിന് വഴങ്ങി അവിടെ പോയി. ചെറിയ ചടങ്ങ് അവിടെ നടക്കുന്നുണ്ടായിരുന്നു. ചെറിയ കുട്ടിയുടെ ഒന്നാം ജന്മദിനം എന്തോ ആയിരുന്നുവെന്നാണ് ഓർമ്മ. അതിനുശേഷം ശബരിമലയിലേക്ക് ഞാൻ പോയി. ഇന്നത്തെ തരത്തിൽ അല്ലല്ലോ അന്ന് ഞാനും പലരും പോറ്റിയെ കണ്ടിട്ടുള്ളത്. ശബരിമല സ്വാമിയുടെ ശരിയായ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ അന്ന് കണ്ടത്. അതുകൊണ്ടാണ് പോകാൻ ഇടയായത്. ഇല്ലെങ്കിൽ പോകുമായിരുന്നില്ല. ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അതുപോലെ ഉദാരമതികളായിട്ടുള്ള നല്ല മനുഷ്യരെ കണ്ടാൽ അവരോടെല്ലാം പാവപ്പെട്ട ആളുകൾക്ക് എന്തെങ്കിലും സഹായം നൽകണമെന്ന് പറയാറുണ്ട്. അത്തരത്തിൽ നല്ല മനുഷ്യരെ കണ്ടെത്തി വീടുകൾ വെച്ചുകൊടുക്കുകയും നിർമ്മാണ പ്രവൃത്തികൾ നടത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഭാഗ്യത്തിനാണെന്ന് തോന്നുന്നു, പോറ്റിയോ പോറ്റിയുമായി ബന്ധപ്പെട്ട ആരും തന്നെയോ എന്റെ മണ്ഡലത്തിനകത്ത് ഞാനുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സ്പോൺസർഷിപ്പോ മറ്റൊരു കാര്യമോ ഉണ്ടായിട്ടില്ല. ഒരു ഗിഫ്റ്റും ഞാൻ എന്റെ ജീവിതത്തിൽ പോറ്റിയുടെ കൈയിൽ നിന്ന് വാങ്ങിയിട്ടില്ല. എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആ അന്വേഷണം പൂർത്തിയാകട്ടെ.

പ്രതിപക്ഷത്തിന് രാഷ്ട്രീയ താത്പ്പര്യമുണ്ട്. അവർ എല്ലാ കാലത്തും ഇരകളെ തേടുന്നവരാണ്. ഇരയെ മുൻനിർത്തി തങ്ങളുടെ രാഷ്ട്രീയ താത്പ്പര്യം നേടിയെടുക്കാൻ വേണ്ടിയുള്ള പരിശ്രമമാണ് പ്രതിപക്ഷത്തിന്റേത്, അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുമൊത്തുള്ള ചിത്രം പുറത്തുവന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

ശബരിമലയിൽ കയറിപ്പറ്റിയതിനു ശേഷം പോറ്റി സമ്പാദിച്ചതിന് കയ്യും കണക്കുമില്ല, സ്പോൺസർ കോർഡിനേറ്ററായി പ്രവർത്തിച്ച് ആ പേരിലും അടിച്ചുമാറ്റി, സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നീക്കവുമായി ഇ.ഡി

സന്നിധാനത്തുവച്ചല്ലാതെ പോറ്റിയെ കണ്ടിട്ടില്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു, രണ്ടു തവണ പോറ്റിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി, ആദ്യം വന്നപ്പോൾ തന്നെ പോയി, രണ്ടാം തവണ ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്, അന്ന് ഞങ്ങൾ സംസാരിച്ചിരുന്നു… വെളിപ്പെടുത്തലുമായി മഹസർ സാക്ഷി, സ്പോൺസർഷിപ്പ് ഇടപാടിൽ വൻ ക്രമക്കേട്, പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു, രേഖകൾ പിടികൂടി ഇ.ടി

BREAKING NEWS
’പരാതിക്കാരിയുടെ കുടുംബ ഡോക്ടടറാണ് ഞാൻ, നല്ല സൗഹൃദം; ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചത്; മൂന്ന് കോടി ആവശ്യപ്പെട്ട് നടി ഭീഷണിപ്പെടുത്തി; ഫ്ലാറ്റിൽ കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ പകർത്തി’: മുൻകൂർ ജാമ് ഹർജി നല്കി ഡോ. ജോൺസൺ കെ വർഗീസ്
09 Nov 2026
BREAKING NEWS
കടത്തുരീതി, പൊതിയൽ, വിതരണം... എല്ലാം ഡാനിഭായുടെ മൊബൈലിൽ ഭദ്രം, പിടിവീണപ്പോൾ ഒന്നാന്തരം തെളിമായി ഉദ്യോ​ഗസ്ഥർക്ക്... എംഡിഎംഎ വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ക‌ടത്തി, ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
09 Nov 2026
BREAKING NEWS
കുട്ടികളുടെ അവയവങ്ങൾക്ക് നല്ല വിലയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് മനസിലാക്കി!! ബന്ധുവായ നാലുവയസുകാരനു ഭക്ഷണവും മദ്യവും നൽകി, ലഹരിയിൽ ഉറങ്ങിയ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു, ശരീരം മുറിച്ച് വൃക്കകളും ശ്വാസകോശവും കണ്ണുകളും നീക്കം ചെയ്ത് പ്ലാസ്റ്റിക് ബക്കറ്റിലാക്കി, മൃതദേഹം വെള്ളം നിറഞ്ഞ കുഴിയിൽ ഉപേക...
09 Nov 2026
BREAKING NEWS
'വിഷയം വളരെ സങ്കീർണം'- ട്രംപ്!! പ്രസിഡന്റിന്റെ ശാസ്ത്ര- സാങ്കേതിക ഉപദേശക സമിതിയിൽ അംഗം, ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതര ബന്ധം അം​ഗീകരിച്ച് എൻവിഡിയ സിഇഒ.... മാധ്യമ രം​ഗത്ത് ഈ പേര് കേട്ടിട്ടുപോലുമില്ലെന്ന് ഹുനാൻ ടിവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ!! സിസിടിവിയുടെ വെബ്സൈറ്റിലും ഇവരെക്കുറിച്ചുള്ള പ്രൊഫൈൽ അ...
09 Nov 2026