BREAKING NEWS

അധ്യാപക സംഘടന പ്രതിനിധികളുടെ പ്രതിഷേധം വിഷയം മനസിലാക്കാതെ, കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു, സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യും, സർക്കാർ അധ്യാപകർക്ക് ഒപ്പം – വിദ്യാഭ്യാസ മന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിവിധ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. ‘സുപ്രീംകോടതി ഉത്തരവ് കെ ടെറ്റ് നിർബന്ധമാക്കി. ഇപ്പോൾ വീണ്ടും യോഗ്യത പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യും’- മന്ത്രി അറിയിച്ചു.

അതേസമയം അധ്യാപക സംഘടന പ്രതിനിധികളുടെ പ്രതിഷേധം വിഷയം മനസിലാക്കാതെയാണെന്നും വെള്ളിയാഴ്ച ഇറക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിക്കുന്നതായും മന്ത്രി ശിവൻകുട്ടി പറഞ്ഞു. അതുപോലെ സർക്കാർ അധ്യാപകർക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി രണ്ടുവർഷത്തെ സമയപരിധി ഇളവു നൽകിയിട്ടും കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ രംഗത്തെത്തിയിരുന്നു. യോഗ്യത സംബന്ധിച്ച ഉത്തരവ് അധ്യാപകരിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു കുറ്റപ്പെടുത്തി. പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കായി അധ്യാപകർ തയ്യാറെടുക്കവേ, സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം സംഘടനയായ കെഎസ്ടിഎ ആവശ്യപ്പെട്ടു.

2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ പുതിയ നടപടി. പുതുക്കിയ ഉത്തരവിലുണ്ടായിരുന്ന സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ-

ഉയർന്ന യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധം: സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കിയിരുന്ന മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും.

സ്ഥാനക്കയറ്റത്തിന് നിയന്ത്രണം: ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് (HSST/HSST Junior) ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായിരിക്കും.

എൽ.പി/യു.പി നിയമനം: എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. എന്നാൽ ഹൈസ്കൂൾ നിയമനങ്ങൾക്ക് കാറ്റഗറി III തന്നെ വേണം.

സി-ടെറ്റ് ഇളവ്: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി നിയമനത്തിനും പരിഗണിക്കും.

ബൈട്രാൻസ്ഫർ നിയമനങ്ങൾ: എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെയും അനധ്യാപകരെയും മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ.

ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ആര്യനും ഇല്ല, ഒരു ഹിന്ദുവും ഇല്ല, എല്ലാവരും ഇറാൻ പ്രദേശത്തുനിന്ന് വന്നവർ!! എഡി 52 മുതൽ ഇവിടെ ജീവിക്കുന്നവരാണ് ക്രിസ്താനികൾ… ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർഎസ്എസിന്റെ ആപ്തവാക്യമുണ്ടെങ്കിൽ അത് ഇന്ത്യയിൽ ചെലവാകില്ല, ക്രിസ്ത്യാനികൾക്ക് രക്തസാക്ഷികളാകുന്നതിന് ഒരു മടിയുമില്ല- ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026