BREAKING NEWS

സംസ്ഥാന സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും പത്ത് രൂപ കുറക്കണം, മിൽമ പാലിന്റെ വിലയും കുറയ്ക്കണം, ആവശ്യവുമായി കെ സുരേന്ദ്രന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയിൽ കുറവ് വരുത്തണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ചുരുങ്ങിയത് പത്ത് രൂപയുടെയെങ്കിലും കുറവ് വരുത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ‘സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയിൽ കുറവ് വരുത്തണം.

വാറ്റ് ഇനത്തിലും സെസ് ഇനത്തിലും ഈടാക്കുന്നതിൽനിന്ന് ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറയ്ക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയ്യാറാകണം. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ എല്ലാവർക്കും സഹാകരമാകും. പത്ത് രൂപയുടെ കുറവ് വരുത്താൻ സംസ്ഥാന സർക്കാരിന് സാധിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 15 രൂപ സംസ്ഥാന നികുതി ഇനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.

കേരളത്തിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുക്കണം’, സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് മിൽമ പാലിന്റെ വില കൂട്ടിയതെന്നും സുരേന്ദ്രൻ പറഞ്ഞു. കർഷകർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ മിൽമ പാലിന്റെ വില കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

BREAKING NEWS
അമ്മയുടെ മുഖത്തും ദേഹത്തും മകളെക്കൊണ്ട് തിളച്ച വെള്ളം ഒഴിപ്പിച്ചു, ഒളിവിൽ കഴിഞ്ഞ അശ്വതി അച്ചുയും പിടിയിൽ, തുരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നും പൊക്കിയത് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ
15 Oct 2026
BREAKING NEWS
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനത്തിൽ രണ്ടു മക്കളേയും നഷ്ടമായി, കാറോടിച്ച മാതാവ് അബോധാവസ്ഥയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു, ലോറി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തത് വീട്ടമ്മയ്ക്കെതിരെ... ഒടുവിൽ 11 വർഷത്തിനു ശേഷം നീതി, 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
15 Oct 2026
BREAKING NEWS
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി വിപുലീകരിച്ചു, പുതിയ നിയമനങ്ങൾ നടത്തുന്നത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവർ, ജോലി ആവശ്യാർഥം മറ്റു പ്രവിശ്യകളിലേക്ക് മാറിയ അംഗങ്ങളുടെ ഒഴിവുകൾ നികത്തുവാൻ
15 Oct 2026
BREAKING NEWS
ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മാറിയവര്‍ക്ക് പിന്നാക്ക വിഭാഗ പദവി ലഭിക്കില്ല, പട്ടികജാതി പദവിയും നഷ്ടപ്പെടും- സുപ്രീം കോടതി
15 Oct 2026