BREAKING NEWS

നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് സജി ചെറിയാന്‍ ശ്രമിക്കുന്നത്, ഇയാള്‍ ചെങ്ങന്നൂരിൽ എങ്ങനെയാണ് ജയിക്കുന്നതെന്ന് മലോകർക്ക് മുഴുവൻ അറിയാം, ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരും തമ്മിലടിച്ച് നശിക്കണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

· · 1 min read
Share: Copied!

രുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വർഗീയ പ്രസ്താവനയിൽ പ്രതികരണവുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് ഇത് പറയുന്നതെങ്കിൽ നടപ്പില്ല മോനെ സജി ചെറിയാനെ എന്നാണ് പറയാനുള്ളതെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

സജി ചെറിയാൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പ്രസ്താവനയാണ്. ചെങ്ങന്നൂരിൽ സജി ചെറിയാൻ എങ്ങനെയാണ് ജയിക്കുന്നതെന്ന് മലോകർക്ക് മുഴുവൻ അറിയാം. എസ്.ഡി.പി.ഐ-പി.എഫ്.ഐ സംഘങ്ങൾ സജിചെറിയാന്റെ കൂടെയാണ്. ഇപ്പോൾ നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

മുസ്‌ലിം സംഘടനകൾ എല്ലാവരും ഒരുമിച്ച് നിന്നാൽ അത് കേരളത്തിൽ വലിയ മതേതരത്വമെന്നും എസ്.എൻ.ഡി.പിയും എൻ.എസ്.എസും ഒരു ചായകുടിക്കാൻ വേണ്ടി ഒരുമിച്ചിരുന്നാൽ അത് വലിയ വർഗീയതയാണെന്നുമുള്ള പ്രചാരവേല കഴിഞ്ഞ നാൽപത് വർഷമായിട്ട് നടക്കുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരും തമ്മിലടിച്ച് പിരിഞ്ഞ് അവർ നശിക്കണമെന്ന താൽപര്യമാണ് കേരളത്തിലെ പ്രധാന മുന്നണികൾക്കുള്ളത്. ഭൂരിപക്ഷ ഐക്യം ഇവർക്കെല്ലാം പേടി സ്വപ്നമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സുകുമാരൻ നായരുടെ ബി.ജെ.പി വിമർശനത്തിനും സുരേന്ദ്രൻ പ്രതികരിച്ചു. നായർ സമുദായത്തിന്റെയോ ഈഴവ സമുദായത്തിന്റെയോ കുത്തക ഏതെങ്കിലും സംഘടനക്കല്ലെന്നും ബി.ജെ.പിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026