BREAKING NEWS

‘ഞങ്ങൾ കെ. സുധാകരനെ കാണാൻ വേണ്ടി വന്നതാണ്, സാധാരണ രീതിയിൽ കാണാൻ വരുന്ന പോലെ കാണാൻ വന്നതാണ്…. നേതാക്കൾ!! നാളെ നേതാക്കളെ ഡൽഹിക്ക് വിളിച്ചുവരുത്താനിരിക്കെ കെ സുധാകരന്റെ വീട്ടിൽ കെസി-കെഎസ് പക്ഷക്കാരുടെ രഹസ്യയോ​ഗം, വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ കണ്ടതോടെ നേതാക്കൾ നൈസായി മുങ്ങി

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂരിൽ കെ. സുധാകരന്റെ വീട്ടിൽ കെ.സി. വേണുഗോപാൽ – കെ.സുധാകരൻ അനുകൂലികളുടെ രഹസ്യ ഗ്രൂപ്പ് യോഗത്തിന് ശ്രമം. രഹസ്യയോ​ഗം ചേരുന്ന വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയതോടെ ഗ്രൂപ്പ് യോഗം മാറ്റിവെച്ച് നേതാക്കൾ മുങ്ങി.

കെ. സുധാകരൻ അനുകൂലികളും ജില്ലയിലെ കെ.സി. വേണുഗോപാൽ അനുകൂലികളും ചേർന്ന യോഗമാണ് വിളിക്കാൻ ശ്രമിച്ചതെന്നാണ് അറിയുന്നത്. മുൻ ഡിസിസി ഭാരവാഹികൾ, കെപിസിസി ഭാരവാഹികൾ, കെഎസ് യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ഭാരവാഹികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. നിശ്ചയിച്ച പ്രകാരം സുധാകരന്റെ വീട്ടിൽ നേതാക്കൾ എത്തുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. ഇതോടെ യോഗം മാറ്റിവെച്ചു നേതാക്കൾ മുങ്ങുകയായിരുന്നു. ‘കെ. സുധാകരനെ കാണാൻ വേണ്ടി വന്നതാണ്. സാധാരണ രീതിയിൽ കാണാൻ വരുന്ന പോലെ കാണാൻ വന്നതാണ്’- എന്ന് യോഗത്തിനെത്തി മടങ്ങിയവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന പക്ഷക്കാരനാണ് കെ. സുധാകരൻ. നേരത്തെ ഇക്കാര്യം പറഞ്ഞ് ഫേയ്സ്ബുക്കിലടക്കം പരസ്യമായിത്തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ചയ്ക്കായി കെ. സുധാകരൻ അടക്കമുള്ള നേതാക്കളെ നാളെ വിളിച്ചുവരുത്തുന്നതിനിടെയാണ് തന്റെ വീട്ടിൽ വെച്ച് അനുയായികളുടെ യോഗം സുധാകരൻ വിളിച്ചു ചേർത്തത്.

‘മുഖ്യമന്ത്രി ചർച്ചയ്ക്കാണോ വിളിച്ചത്’?- മാധ്യമപ്രവർത്തകർ, ‘അല്ലാതെ കാലാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാൻ വിളിക്കില്ലല്ലോ’? ദീപ ദാസ് മുൻഷി വിളിച്ചു, നാളെ കാണണമെന്ന് പറഞ്ഞു!! ഇപ്പോൾ സ്ഥാനം പോയില്ലേ ഇനി കെവി തോമസിന് പുസ്തകം എഴുതാം – കെ മുരളീധരൻ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026