BREAKING NEWS

സുഹൃത്തിന്റെ വണ്ടിയെടുത്ത് പോയതിനെ ഇത്ര പ്രകമ്പനം കൊള്ളിക്കേണ്ടതുണ്ടോ?? കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ?? വിഡി സതീശന്റെ വിമാനയാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്തണം, പ്രതികരണവുമായി കെ സുധാകരന്‍

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ വിമാനയാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്തണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി പറയേണ്ടതാണ്. പറയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ വേറൊരാളുടെ താല്‍പ്പര്യമാണ്. അവരവരുടെ വിഷയം അവരവരാണ് തീരുമാനിക്കേണ്ടതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നമ്മള്‍ നമ്മളുടെ അഭിപ്രായം പറയും.

അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകും. മുഖ്യമന്ത്രിയുടെ യാത്രയില്‍ ദുരൂഹതയെന്ന് പറയാന്‍ ഒന്നുമില്ല. മുഖ്യമന്ത്രി പോയ വണ്ടിയേക്കുറിച്ചല്ലേ തര്‍ക്കം?. വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശന്‍ ഇത്തരം സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാമോ എന്ന ചോദ്യത്തിന്, ‘അത് കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ’ എന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്.

ന്യായമായി ഒരു സുഹൃത്തിന്റെ വണ്ടിയെടുത്ത് പോയതിനെ ഇത്ര പ്രകമ്പനം കൊള്ളിക്കേണ്ടതുണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചു. വിവാദ വിമാനയാത്രയുടെ സ്പോൺസറെ വെളിപ്പെടുത്തില്ലെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്.

 

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026