BREAKING NEWS

യുവനിരയെ അണിനിരത്തി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചടക്കാനൊരുങ്ങി കോൺ​ഗ്രസ്!! ശബരീനാഥൻ, വീണ എസ് നായർ, എം എസ് അനിൽകുമാർ… യുവനിരയെ കളത്തിലിറക്കും- കളി നിയന്ത്രിക്കുക കെ മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ്. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി എന്തുവിലകൊടുത്തും നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെഎസ് ശബരീനാഥൻ, യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ, ഡിസിസി ജനറൽ സെക്രട്ടറി എം എസ് അനിൽകുമാർ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. കഴിഞ്ഞദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഇതിന്റെ ഭാ​ഗമായി ശബരിനാഥൻ കവടിയാർ ഡിവിഷനിൽ നിന്നും മത്സരിക്കും. സ്വന്തം വീടുള്ള ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ മത്സരിക്കുന്നത്. വീണ എസ് നായരെ വഴുതക്കാട് ഡിവിഷനിൽ മത്സരിപ്പിക്കാനാണ് തീരുമാനം. എം എസ് അനിൽ കുമാറിനെ കഴക്കൂട്ടത്തും രംഗത്തിറക്കും. 36 വാർഡുകളിൽ സ്ഥാനാർത്ഥികളുടെ പട്ടിക ഡിസിസി നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. പരമാവധി യുവാക്കൾക്ക് സീറ്റ് നൽകിയാവും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.

ശബരിനാഥ്, വീണ എസ് നായർ ഉൾപ്പെടെയുള്ളവരെ മത്സരിപ്പിക്കുക വഴി യുവാക്കളെ ആകർഷിക്കാനാകുമെന്ന കണക്കുകൂട്ടലിൽ കൂടിയാണ് നേതൃത്വം. കെ മുരളീധരനാവും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക. തിങ്കളാഴ്ചയാണ് കെ മുരളീധരൻ നയിക്കുന്ന വാഹനപ്രചാരണ ജാഥ. മുഴുവൻ വാർഡുകളിലൂടെയും കടന്നുപോകുന്ന ജാഥയിൽ എല്ലായിടത്തും പൊതുയോഗങ്ങൾ സംഘടിപ്പിക്കും. നിലവിൽ കോർപ്പറേഷനിൽ 51 സീറ്റുകൾ എൽഡിഎഫിന്റേതാണ്. ബിജെപിക്ക് 34 അംഗങ്ങളും 10 ഇടത്ത് കോൺഗ്രസ് അംഗങ്ങളുമാണ് വിജയിച്ചത്. ഇതിൽ എട്ട് സീറ്റുകൾ കോൺഗ്രസിനും രണ്ട് സീറ്റുകൾ ഘടകക്ഷികൾക്കുമാണുള്ളത്.

രാഷ്ട്രീയ വിമർശനങ്ങൾ ആവാം, വ്യക്തിപരമായ അധിക്ഷേപങ്ങൾ വേണ്ട, ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമ!! പിഎംഎ സലാമിനെ തള്ളി നേതൃത്വം, അധിക്ഷേപം പിൻവലിച്ച് സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണം- സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026