BREAKING NEWS

വി ഡി സതീശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല, ശക്തിയുക്തം എതിര്‍ക്കും, സതീശന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായം, സിപിഎം പരിപൂര്‍ണമായി സംഘപരിവാര്‍ അജണ്ടയിലേക്ക് മാറിയെന്ന് കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് കെ മുരളീധരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതിപക്ഷ നേതാവിന് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ട്. ഒരു കാരണവശാലും വിഡി സതീശനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനെ ഞങ്ങള്‍ അനുകൂലിക്കില്ല എന്നു മാത്രമല്ല, ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. വിഡി സതീശന്‍ എന്നല്ല ഏതു കോണ്‍ഗ്രസ് നേതാവിനെയും പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള ആരു വിമര്‍ശിച്ചാലും പാര്‍ട്ടി ശക്തമായി നേരിടും.

എന്നുമാത്രമല്ല തിരിച്ചു പറയുകയും ചെയ്യും. എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ ഹൈക്കമാന്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്റെ ഒരു സമുദായത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള പരാമര്‍ശത്തെയാണ് ഞങ്ങള്‍ വിമര്‍ശിച്ചത്. അതൊരിക്കലും ആ സമുദായത്തോടുള്ള വിമര്‍ശനമല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോടും കെ മുരളീധരന്‍ പ്രതികരിച്ചു.

അങ്ങനെ പറയേണ്ടെന്ന് ആരോടും പറയാന്‍ കഴിയില്ലല്ലോയെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. സിപിഎം പരിപൂര്‍ണമായി സംഘപരിവാല്‍ അജണ്ടയിലേക്ക് മാറി. മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അതു തെളിയിക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.സാമുദായിക സംഘടനകള്‍ യോജിക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തെറ്റും കാണുന്നില്ല. അത് സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026