തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ സണ്ണി ജോസഫിനെ പിന്തുണച്ച് കെ.മുരളീധരൻ. സണ്ണി ജോസഫിന്റെ ബന്ധുവെങ്കിലും ബെന്നി തോമസ് രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണെന്നും അതിനെ ആ നിലയ്ക്ക് കണ്ടാൽ മതിയെന്നും കെ. മുരളീധരൻ പറഞ്ഞു. പിണറായി വിജയന്റെ ക്യാബിനറ്റിൽ മുഹമ്മദ് റിയാസ് മന്ത്രിയായപ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോയെന്നും മുരളീധരൻ ചോദിച്ചു.റിയാസും ഒരു യുവജന സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. അമ്മായി അപ്പന്റെ ക്യാബിനറ്റിൽ മരുമോനെ മന്ത്രിയാക്കിയെന്ന് ആരും പറഞ്ഞില്ലല്ലോ? പ്രവർത്തന പാരമ്പര്യമാണ് പ്രധാനം. അതിനാൽത്തന്നെയാണ് സണ്ണി ജോസഫ് ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിലെടുത്തതും; കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, ബന്ധു നിയമന വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായി പരിശോധിച്ച ശേഷം പ്രതികരണം നടത്താമെന്നും മുഖ്യമന്ത്രി വി. ഡി സതീശൻ വ്യാഴാഴ്ച പറഞ്ഞു.


















































