BREAKING NEWS

“ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല”, ‘ജിഹാദി കമ്മ്യൂണിസ്റ്റ്’ ഗംഭീരമായ വിശേഷണം, തനിക്കെതിരെ കുറിപ്പിട്ടയാള്‍ ക്ഷമ ചോദിച്ചു കഴിഞ്ഞു, അദ്ദേഹം എന്റെ സഖാവായതിനാല്‍ യാതൊരു കുഴപ്പവുമില്ല- കെ.ഇ.എന്‍

· · 1 min read
Share: Copied!

കോഴിക്കോട്:  ഇടതുപക്ഷ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. തനിക്കെതിരെ സന്ദേശമയച്ച വ്യക്തിക്ക് ‘തെറ്റിദ്ധാരണ’പറ്റിയതാണെന്ന് കെ.ഇ.എൻ വ്യക്തിമാക്കി. ‘ജിഹാദി കമ്മ്യൂണിസ്റ്റ്’ എന്നത് മോശം വാക്കല്ലെന്നും ആഴത്തിലറിഞ്ഞാൽ അതൊരു ഗംഭീരമായ വിശേഷണമാണെന്നും ചരിത്രബോധം കുറഞ്ഞവർക്കും ‘അറബിവാക്കുകൾ’ അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കും ‘ഇപ്പോൾ’ അത് മനസ്സിലാവുകയില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, സിപിഎം നേതാക്കളടക്കമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കെ.ഇ.എന്നിനെതിരെ വിമർശനം ഉയർന്നത്. ‘കെ.ഇ.എന്നിന് നമ്മൾ എന്തിനാണ് സ്‌പേസ് കൊടുക്കുന്നത്?, നമ്മുടെ സംഘടന സഖാക്കൾ പണി എടുത്ത് ആളുകളെ എത്തിച്ച് ഇയാൾക്ക് ഓഡിയൻസ് ഉണ്ടാക്കണോ?’ എന്നായിരുന്നു ഗ്രൂപ്പിൽ വന്ന ചോദ്യം.

ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് കെ.ഇ.എൻ തന്നെ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തനിക്കെതിരെ ഗ്രൂപ്പിൽ കുറിപ്പിട്ടത് പേരാമ്പ്ര സ്വദേശിയായ അർജുൻ മാഷാണെന്നും, തനിക്ക് ‘തെറ്റിദ്ധാരണ’ സംഭവിച്ചതാണെന്ന് അദ്ദേഹം വാട്‌സ്ആപ്പ് വഴി അറിയിച്ചതായും കെ.ഇ.എൻ വ്യക്തമാക്കി. അദ്ദേഹം തന്റെ സ്വന്തം സഖാവായതിനാൽ ഇനി വ്യക്തിപരമായ പരാമർശങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026