BREAKING NEWS

എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ല, സംഭവം പാർട്ടി അനേഷിക്കും, ദേശീയ തലത്തിൽ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു, നിങ്ങള്‍ക്ക് അതൊന്നും ചോദിക്കാനില്ലേ?? രമ്യ ഹരിദാസ് വിഷയത്തില്‍ കെ സി വേണുഗോപാല്‍

· · 1 min read
Share: Copied!

കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ. എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ല. ദേശീയ തലത്തിൽ എന്തെലാം കാര്യങ്ങൾ നടക്കുന്നു. നിങ്ങൾ അതിനെ കുറിച്ച് ചോദിക്കുമെന്നാണ് കരുതിയതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഖർഗെ പ്രസംഗിച്ചതിൻ്റെ പേരിൽ ന‍ടത്തിയ ശുദ്ധീകരണം ചോദ്യം ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുന്നു. നെറികേടിൻ്റെ രാഷ്‌ട്രീയമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത്.

തൃശൂരിലെ അപകടം ഞെട്ടിക്കുന്ന സംഭവമാണ്. റോഡുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. വേണ്ട നടപടികൾ സ്വീകരിക്കാൻ ഇടപെടും. ദേശീയപാതയുടെ ഡിസൈനിൽ പ്രശ്‌നങ്ങൾ ഉണ്ട്. ദേശീയപാത അതോറിറ്റി തന്നെ ഇത് സമ്മതിച്ചതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം, ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയതാണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് പറയുന്നു. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026