തിരുവനന്തപുരം: ഗവർണർ ഓംപ്രകാശ് മാഥൂറിനെതിരെ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ലോക്ഭവനിൽ മാംസ ഭക്ഷണം ഒഴിവാക്കിയ പുതിയ ഗവർണറുടെ നടപടിക്കെതിരെയാണ് കെ.സി വേണുഗോപാല്‍ രംഗത്ത് എത്തിയത്.
ഗവർണറുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന സംഘ്പരിവർ അജണ്ട നടപ്പാക്കുന്നതിൽ നിന്ന് ഗവർണർ പിന്മാറണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല.
തന്റെ അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുകയാണ് ഗവർണർ. സംഘ്പരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെനും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ.സി വ്യക്തമാക്കി.