BREAKING NEWS

വെയിറ്റ് ഫോർ ദ റിസൾട്ട്, മുഖ്യമന്ത്രി ചർച്ച പൊതുജനമധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ടതല്ല, പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്, നേതാക്കന്മാരുണ്ട്, ഇത്തരം ചർച്ചകളിൽ തൽപ്പരനല്ലെന്ന് കെ സി വേണുഗോപാൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയിൽ കെ. സുധാകരനെ തള്ളാതെ കെ.സി. വേണുഗോപാൽ. ഓരോരുത്തർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. കെ. സുധാകരൻ മുതിർന്ന നേതാവാണ്. എന്നാൽ പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കലാണ് നല്ലത്. കെ. സുധാകരൻ മാത്രമല്ല, ആരായാലും ഞാൻ പറയുന്നത് അങ്ങനെയാണെന്ന് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിഷയം പൊതുജനമധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡല പുനർനിണയവുമായി ബന്ധപ്പെട്ട് രാജ്യം അഭിമുഖീകിരക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും കോൺഗ്രസിനുള്ളിലെ പ്രശ്നം ചോദിക്കുന്നത് എന്തിനെന്നും കെ.സി. വേണുഗോപാൽ ക്ഷുഭിതനായി മറുപടി നൽകി. ഡൽഹിയിൽ വെച്ച് വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കവെയായിരുന്നു കെ.സി. വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണം നടത്തിയത്. രാജ്യത്തിന്റെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ബാധിക്കുന്ന വിഷയമാണ്.

ഈരാജ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നം നിലനിൽക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഞാൻ തൽപ്പരനല്ല. സാമൂഹിക മാധ്യമങ്ങളിലെ പോസിറ്റീവോ നെഗറ്റീവോ ചർച്ചകളിലല്ല കാര്യം. നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കുക. കോൺഗ്രസിന് ലീഡർഷിപ്പുണ്ടാകും. പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്, നേതാക്കന്മാരുണ്ട്, എല്ലാവരും കൂടിയാലോചിച്ച് തീരുമാനിക്കും. നേതാക്കന്മാരെല്ലാം വളരെ ശാന്തരായിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് പറയാനുള്ളത്, പൊതുജനമധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല. നാലാം തീയതി ഫലം വരും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുമ്പോട്ടു പോകും. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കലാണ് നല്ലത്. കെ. സുധാകരൻ മാത്രമല്ലല്ലോ, ആരായാലും ഞാൻ പറയുന്നത് അങ്ങനെയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026