BREAKING NEWS

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈകെട്ടി നോക്കിനില്‍ക്കില്ല, ജ്യോതികുമാർ ചാമക്കാല ഗുണ്ടകളെ സംരക്ഷിക്കുന്നു, കുറ്റക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ നടത്തും- കെ ഗണേഷ് കുമാര്‍

· · 1 min read
Share: Copied!

കൊല്ലം: പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ച സംഭവത്തിൽ ജ്യോതികുമാർ ചാമക്കാല എംഎൽഎക്കെതിരെ കെ.ബി.ഗണേഷ് കുമാർ. തന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം സഞ്ജു.പി.സാമിനെ ആക്രമിച്ച ഗുണ്ടകളെ പത്തനാപുരം എംഎൽഎ സംരക്ഷിക്കുകയാണെന്ന് ഗണേഷ്കുമാർ ആരോപിച്ചു.

കുറ്റക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഗണേഷ്കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം:ആക്രമണ-ഗുണ്ടാ പ്രവർത്തനങ്ങളിലൂടെ പത്തനാപുരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതേണ്ടാ. ഗുണ്ടാ വിളയാട്ടമോ സംഘടിതമായ ആക്രമണങ്ങളോ ഇല്ലാതിരുന്ന പത്തനാപുരത്ത് അധികാരത്തിന്റെ അഹങ്കാരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു.

ഞാൻ മന്ത്രി ആയിരുന്നപ്പോൾ എന്റെ പഴ്‌സനൽ സ്റ്റാഫ് അംഗമായിരുന്ന കേരളാ കോൺഗ്രസ് (ബി) പ്രവർത്തകൻ സഞ്ജു.പി.സാമിനെ കെഎസ്‌യു–യൂത്ത് കോൺഗ്രസ് നേതാക്കളായ ഗുണ്ടാസംഘം ഇന്നലെ രാത്രി അകാരണമായി ക്രൂരമായി ആക്രമിച്ചു പരുക്കേൽപ്പിച്ചു. സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ഈ ഗുണ്ടകളെ സംരക്ഷിച്ചുവരുകയാണ്. സഞ്ജുവിനെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യുന്നതിനോ നിയമവാഴ്ച ഉറപ്പു വരുത്തുന്നതിനോ പൊലീസ് തയാറായിട്ടില്ലാത്തത് അപലപനീയമാണ്. എത്രയും പെട്ടെന്ന് കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും. പത്തനാപുരത്തെ ജനജീവിതത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ അധികാര ഹുങ്കിന്റെ തണലിൽ നടത്തുന്ന ഏത് ശ്രമത്തെയും ശക്തമായി എതിർക്കുക തന്നെ ചെയ്യും.

BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026