BREAKING NEWS

”എന്റെ കുഞ്ഞിനെ നഷ്ടപ്പെടാന്‍ കാരണം വിജയ് അണ്ണന്‍ ആണ്”, ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ നഷ്ടമായി, ഇത് സിമ്പതിയ്ക്ക് വേണ്ടി പറയുന്നതല്ല, അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമാകില്ലായിരുന്നു”, പൊട്ടിക്കരഞ്ഞ് മരിയ ജൂലിയാന

· · 1 min read
Share: Copied!

ചെന്നൈ:  തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കും ടിവികെ പ്രവര്‍ത്തകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി  ജൂലി. വിജയ് ആരാധകരും ടിവികെയുടെ പ്രവര്‍ത്തകരും നടത്തിയ സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് തന്റെ ഗര്‍ഭം അലസിയെന്നാണ് ജൂലി ആരോപിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും ജൂലി പറയുന്നു. മാര്‍ച്ചില്‍ താന്‍ പൊലീസിനെ കാണുകയും എട്ട് പേര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ടിവികെ അധികാരത്തിലേറിയതിന് ശേഷം തന്റേത് ക്രിമിനല്‍ കേസല്ലെന്നും സിവില്‍ കേസാണെന്നും ചൂണ്ടിക്കാണിച്ച് പൊലീസ് നോട്ടീസ് അയച്ചതായാണ് ജൂലി പറയുന്നത്. തനിക്കെതിരെ 15 ലക്ഷത്തിന്റെ കിഡ്‌നി തട്ടിപ്പ് കേസ് ആരോപിക്കപ്പെടുന്നതായും ജൂലി പറയുന്നു.

ഇതിനെല്ലാം പിന്നില്‍ ഒരു ടിവികെ പ്രവര്‍ത്തകനും അഭിഭാഷകനുമാണെന്നും താരം ആരോപിക്കുന്നു. ”ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായി. ഞാന്‍ വിവാഹം കഴിച്ചേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ നഷ്ടമായി. ഓണ്‍ലൈനില്‍ നേരിടേണ്ടി വന്ന കടുത്ത അപവാദങ്ങള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് കുഞ്ഞിനെ നഷ്ടമായത്. ഇത് സിമ്പതിയ്ക്ക് വേണ്ടി പറയുന്നതല്ല. എന്നേയും ഭര്‍ത്താവിനേയും അപകീര്‍ത്തിപ്പെടുത്തുകയാണ്.

ടിവികയ്‌ക്കെതിരെ ഒരു സ്ത്രീ സംസാരിച്ചുവെന്ന് കരുതി, അവളുടെ പേര് ചീത്തയാക്കുകയാണ്. എനിക്കൊന്നും പറയാനില്ല” ജൂലി പറയുന്നു. ‘എന്റെ കുഞ്ഞിനെ നഷ്ടാകാന്‍ കാരണം വിജയ് അണ്ണന്‍ ആണ്. അദ്ദേഹം നേരിട്ടത് ചെയ്തിട്ടുണ്ടാകില്ല. പക്ഷെ അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍, അവരോട് പിന്മാറാന്‍ പറഞ്ഞിരുന്നുവെങ്കില്‍, ഇന്ന് എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമാകില്ലായിരുന്നു” എന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ജൂലി പറഞ്ഞു

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026