BREAKING NEWS

മറ്റൊരു മുഖ്യന്‍ പത്തുകൊല്ലം രാജഭരണം നടത്തിയതല്ലാതെ നയാ പൈസയുടെ ഗുണമുണ്ടായിട്ടില്ല, വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതാണ്. അല്ലാതെ വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല, ‘കാരണഭൂതന്‍ പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്‌കരിച്ചാലും വി ഡി സതീശന്‍ നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യും- ജോയ് മാത്യു

· · 1 min read
Share: Copied!

കൊച്ചി: വാഗ്ദാനങ്ങള്‍  വോട്ട് കിട്ടാനുള്ള തട്ടിപ്പല്ലെന്ന് വ്യക്തമാക്കുന്നതാണ് സ്ത്രീകള്‍ക്കായി കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദര്‍ശിനി പദ്ധതിയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.

സര്‍ക്കാരിന്റെ ഈ പദ്ധതിയെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന വ്യാജ ഇടതുപക്ഷം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തുപിടിക്കുന്നവര്‍ ആരാണോ അതാണ് ശരിയായ ഇടത് പക്ഷമെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ മറ്റൊരു മുഖ്യന്‍ പത്തുകൊല്ലം രാജഭരണം നടത്തിയതല്ലാതെ ഒരു പ്രവാസിക്കും നയാ പൈസയുടെ ഗുണമുണ്ടായിട്ടില്ല. ‘കാരണഭൂതന്‍ പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്‌കരിച്ചാലും മുഖ്യമന്ത്രി സതീശന്‍ നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യും. ഇത് മുഖ്യമന്ത്രി പറഞ്ഞത് പോലെ അവര്‍ക്കുള്ള ഔദാര്യമല്ല. അവരോടുള്ള ആദരവാണ്’- ജോയ് മാത്യു കുറിപ്പില്‍ പറയുന്നു.

BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026