BREAKING NEWS

‘ജിയോ ഷീൽഡ്’; കുടുംബങ്ങളുടെ സുരക്ഷയ്ക്കായി പുതു സേവനം അവതരിപ്പിച്ച് ജിയോ; ലൊക്കേഷൻ ട്രാക്കിങ്, സുരക്ഷാ അലർട്ടുകൾ, SOS അലർട്ടുകൾ എന്നിവയ്ക്കൊപ്പം വിനോദ ഫീച്ചറുകളും

· · 1 min read
Share: Copied!

കൊച്ചി : ജിയോയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പുതിയ സേവനമായ ജിയോ ഷീൽഡ് അവതരിപ്പിച്ചു. വീടിന് പുറത്തും ഓൺലൈനിലും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന ഫാമിലി സേഫ്റ്റി സൊല്യൂഷനാണ് ജിയോ ഷീൽഡ്. കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും സുരക്ഷിതരായി നിരീക്ഷിക്കുന്നതിനൊപ്പം അവർക്ക് സ്വതന്ത്രമായി പഠിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമൊരുക്കുകയാണ് സേവനത്തിന്റെ ലക്ഷ്യം.

ഒരു വർഷത്തേക്കുള്ള ജിയോ ഷീൽഡ് സബ്സ്ക്രിപ്ഷന് 1,000 രൂപയാണ് നിരക്ക്. അതായത് പ്രതിമാസം ഏകദേശം 83 രൂപ. പത്താം വാർഷിക പ്രത്യേക ഓഫറിന്റെ ഭാഗമായി 1,000 രൂപയുടെ ജിയോ റീചാർജ് വൗച്ചറും ലഭിക്കുന്നതിനാൽ സബ്സ്ക്രിപ്ഷൻ തുക ഫലത്തിൽ സൗജന്യമാകുമെന്ന് ജിയോ അറിയിച്ചു.

കുടുംബാംഗങ്ങളുടെ സുരക്ഷയും ഡിജിറ്റൽ ക്ഷേമവും ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ജിയോ ഷീൽഡ്. ലൊക്കേഷൻ ട്രാക്കിങ്, സുരക്ഷാ അലർട്ടുകൾ, SOS അലർട്ടുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാനും നിരീക്ഷിക്കാനും, അവർക്ക് ഉപയോഗിക്കാവുന്ന ആപ്പുകളും കോൺടാക്ടുകളും നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് കഴിയും. ഉപകരണത്തിന്റെ ബാറ്ററി കുറയുമ്പോഴും അലർട്ട് ലഭിക്കും.

പത്താം വാർഷിക ഓഫറിന്റെ ഭാഗമായി 1,000 രൂപയുടെ റീചാർജ് വൗച്ചറിന് പുറമെ 12 മാസത്തെ Canva Pro സബ്സ്ക്രിപ്ഷൻ (4,000 രൂപ മൂല്യം), 28 ദിവസത്തേക്ക് അൺലിമിറ്റഡ് 5G എന്നിവയും ലഭിക്കും. 1,000 രൂപയുടെ റീചാർജ് വൗച്ചർ 399 രൂപയും അതിന് മുകളിലുമുള്ള അൺലിമിറ്റഡ് 5G മൊബിലിറ്റി പ്ലാനുകളുടെ റീചാർജിന് ഉപയോഗിക്കാം.

ജിയോ ഷീൽഡ് രണ്ട് ആപ്പുകളുടെ സംയോജനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. മാതാപിതാക്കൾക്കായി JioThings ആപ്പും, കുട്ടിയുടെ ഫോണിൽ JioShield ആപ്പും ഇൻസ്റ്റാൾ ചെയ്യണം. ഇവ രണ്ടും ലിങ്ക് ചെയ്താൽ കുട്ടിയുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും സ്ക്രീൻ ടൈം, ആപ്പുകൾ, കോൺടാക്ടുകൾ എന്നിവ നിയന്ത്രിക്കാനും സുരക്ഷാ അലർട്ടുകൾ സ്വീകരിക്കാനും മാതാപിതാക്കൾക്ക് കഴിയും.

കുട്ടിയുടെ ഫോണിൽ Android 10 അല്ലെങ്കിൽ അതിന് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണും സജീവമായ ജിയോ മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. മാതാപിതാക്കളുടെ ഫോണിൽ JioThings ആപ്പ് ആവശ്യമാണ്. നിലവിൽ ആൻഡ്രോയിഡിൽ ലഭ്യമായ JioThings ആപ്പ് 2026 ഒക്ടോബർ 1 മുതൽ iOS ഉപയോക്താക്കൾക്കും ലഭ്യമാകും. ജിയോ ഷീൽഡിൽ രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളും കുട്ടിയും ജിയോ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.

ജിയോ ഷീൽഡിന്റെ 1,000 രൂപയുടെ വാർഷിക പത്താം വാർഷിക ഓഫർ 2026 സെപ്റ്റംബർ 26 മുതൽ അർഹരായ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026