BREAKING NEWS

വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ? ഗ്യാനേഷ് കുമാർ, മക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നു- ജിജി തോംസൺ!! അതുപോരാ 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക, എന്നിട്ട് എംപിയാവുക, മന്ത്രിയാവുക… അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത്… തനിക്ക് ഉപദേശം നൽകിയതായി മുൻ‍ ചീഫ് സെക്രട്ടറി

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ പ്രതിഷേധങ്ങൾ ആളിക്കത്തുന്നതിനിടെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ കേരള ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ജിജി തോംസൺ. താൻ കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗ്യാനേഷ് കുമാർ തന്നോട് ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ നിർദേശിച്ചുവെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്. അന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു നിർദേശമെന്നും ജിജി തോംസൺ പറയുന്നു.

ജിജി തോംസണിന്റെ വാക്കുകൾ ഇങ്ങനെ: ‘സർവീസിലിരിക്കെ നല്ല സൗഹൃദത്തിലായിരുന്നു ഞങ്ങൾ. വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ എന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നുവെന്നാണ് ഞാൻ മറുപടി നൽകിയത്. അപ്പോൾ അദ്ദേഹം പറഞ്ഞത് 2019-ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക. എന്നിട്ട് എംപിയാവുക, മന്ത്രിയാവുക, അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. 2016-ലായിരുന്നു ആ സംഭവം. വിമാനയാത്രയ്ക്കിടെയാണ് ഈ സംസാരമുണ്ടായത്. ഞാൻ അപ്പോൾതന്നെ അത് നിഷേധിച്ചു. അന്ന് അദ്ദേഹം കേന്ദ്രസർവീസിലുണ്ടായിരുന്നു.’

അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിന്റെ നിഷ്പക്ഷതയും പ്രവർത്തനരീതികളും ചോദ്യം ചെയ്യപ്പെട്ട് ദേശീയ തലത്തിൽ കോൺ​ഗ്രസ്, സിജെപി തുടങ്ങിയവർ വലിയ പ്രതിഷേധങ്ങൾ നടത്തിന്നതിനിടെയാണ് ജിജി തോംസണിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ഗ്യാനേഷ് കുമാറിനുണ്ടായിരുന്ന രാഷ്ട്രീയ ആഭിമുഖ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനകംതന്നെ രംഗത്തുവന്നിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോടായിരുന്നു ജിജി തോംസണിന്റെ ഈ വെളിപ്പെടുത്തൽ.

പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

BREAKING NEWS
കൊച്ചിയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; എസ്.ഐയ്ക്കും പോലീസുകാരനും കുത്തേറ്റു; പെട്രോൾ പമ്പിൽ ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം
21 Oct 2026
BREAKING NEWS
നിരവധി റെസ്റ്റോറന്റുകളുടെ ഉടമ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം; ഒളിവിലായിരുന്ന ഇൻഫ്ളുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ; ’ഞാൻ നിരപരാധിയാണ്; ശിവ ശർമ്മയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു, അതാവും ആത്മഹത്യയ്ക്ക് കാരണം’
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026