CINEMA

ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഡബ്ബിങ് ആരംഭിച്ചു; നിർമാണം ശ്രീ ഗോകുലം മൂവീസ്

· · 1 min read
Share: Copied!

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം “കത്തനാർ” ഡബ്ബിങ് ആരംഭിച്ച് നടൻ ജയസൂര്യ. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. ‘സ്ക്രീനുകളിലേക്ക് ഉടൻ’ എന്ന അടിക്കുറിപ്പോടെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം ജയസൂര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കത്തനാർ. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒന്നര വർഷം നീണ്ട കത്തനാറിൻ്റെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്. ഇന്ദ്രൻസ് നായകനായ, ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനുശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. വെർച്വൽ പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, മലയാളത്തിൽ നിന്ന് സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാ​ഗങ്ങളിലായി എത്തുന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗം 2025ൽ റിലീസ് ചെയ്യും.

വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, പിആർഒ – ശബരി, വാഴൂർ ജോസ്.

BREAKING NEWS
‘പൊതുസ്ഥലങ്ങളിൽ പോകരുത്, ആരാധകരെ കാണരുത്’; ബോളിവുഡ് താരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്, താരങ്ങളുടെ വീടുകൾ അക്രമികളുടെ നിരീക്ഷണത്തിലെന്ന് കണ്ടെത്തൽ
10 Nov 2026
BREAKING NEWS
’ചെറിയ പ്രായത്തിൽത്തന്നെ ജോലി ചെയ്യാൻ തുടങ്ങിയതാണ്; 40-ാം വയസിൽ ജോലിയിൽനിന്ന് വിരമിക്കണമെന്നായിരുന്നു ഒരിക്കൽ ആഗ്രഹിച്ചിരുന്നത്, എന്നാൽ...’ജീവിതത്തെക്കുറിച്ച് മനസുതുറന്ന് രഞ്ജിനി ഹരിദാസ്
09 Nov 2026
BREAKING NEWS
'എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് പിണറായി വിജയൻ മാർക്‌സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ? മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ സിപിഎം ആണ് ചെറുതാകുന്നത്':ബി. ഗോപാലകൃഷ്ണൻ
09 Nov 2026
BREAKING NEWS
വിവാഹം കഴിക്കാൻ പ്രായമായ മകളുള്ളപ്പോൾ എന്തിന് ഈ അനാവശ്യ ബന്ധം.... നടി സുരേഖ വാണിയും യുവാവുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത്, ഫോൺ ഹാക്ക് ചെയ്തെന്ന് നടി
07 Nov 2026