BREAKING NEWS

കൊടിസുനിയുടെയും അണ്ണന്‍ സിജിത്തിന്റെയും കയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിയത് ഗൂഗിള്‍ പേ വഴി, പണം വാങ്ങിയിരുന്നത് തടവുകാരുടെ ബന്ധുക്കളില്‍ നിന്ന്, ഭാര്യയുടെ അക്കൗണ്ടിലും കള്ളപ്പണം, ജയില്‍ ഡിഐജിയെ സസ്പെന്‍ഡ് ചെയ്യും, എം കെ വിനോദ്കുമാര്‍ സിപിഎം ഗുണ്ട

· · 1 min read
Share: Copied!

തിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതികളായ കൊടിസുനിക്കും, അണ്ണൻ സിജിത്തിനും വഴിവിട്ട പരോൾ ഉൾപ്പെടെയുള്ള സഹായംനൽകി കൈക്കൂലിവാങ്ങിയ ജയിൽ ഡിഐജി എം.കെ. വിനോദ്കുമാറിനെ ഉടൻ സസ്പെൻഡുചെയ്യും. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ നടപടി. അനധികൃത സ്വത്തുസമ്പാദനത്തിനുപുറമേ കൈക്കൂലിവാങ്ങിയതിനും ഇയാളുടെപേരിൽ വിജിലൻസ് കേസെടുക്കും. കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണൻ സിജിത്ത് 45,000 രൂപയും ജയിൽ ഡിഐജിക്ക് ഗൂഗിൾപേവഴി കൈമാറിയത് കണ്ടെത്തിയിരുന്നു.

നേരിട്ടുവാങ്ങുന്നതിനുപകരം തടവുകാരുടെ ബന്ധുക്കളിൽനിന്നാണ് വിനോദ്കുമാർ പണംവാങ്ങിയിരുന്നത്. അണ്ണൻ സിജിത്തിന്റെ ബന്ധു ഉപയോഗിക്കുന്ന ഫോൺനമ്പറിൽനിന്ന്‌ വിനോദ്കുമാറിന്‌ പണം കൈമാറിയിട്ടുണ്ട്. ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലും കൈക്കൂലിപ്പണം സ്വീകരിച്ചിരുന്നു. ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകൾ പരിശോധിച്ചുവരുകയാണെന്ന് വിജിലൻസ് അറിയിച്ചു. എട്ട്‌ തടവുകാരിൽനിന്ന്‌ പണം കൈപ്പറ്റിയതിന്‌ തെളിവുലഭിച്ചിട്ടുണ്ട്.

ഭാര്യയുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയാണുള്ളത്. ഇത് അനധികൃതമായി സമ്പാദിച്ചതാണോയെന്ന പരിശോധന നടക്കുകയാണ്. ജയിൽവകുപ്പിൽ സിപിഎമ്മിനോട് മമതയില്ലാത്ത ഉദ്യോഗസ്ഥർക്കുനേരേ പകപോക്കലിന് പാർട്ടി നിയോഗിച്ചതും വിനോദ്കുമാറിനെയായിരുന്നു. കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തിനും ബിനീഷിനും ജയിലിൽ സൗകര്യങ്ങളൊരുക്കിയതും വിവാദത്തിനിടയാക്കി. കൂടുതൽസമയവും വടക്കൻമേഖലയിലാണ് ഇയാൾ ജോലിചെയ്തിരുന്നത്. വിരമിക്കാൻ നാലുമാസമുള്ളപ്പോഴാണ് വിജിലൻസ് കേസിൽ പിടിക്കപ്പെടുന്നത്.

BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026