BREAKING NEWS

എന്തിനാണ് ഇത്ര ദൃതി, ഇതൊരു മത്സരമല്ലേ? ആദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കട്ടേ… അടിയന്തരമായി പരിഗണിക്കേണ്ട കേസല്ലിത്!! നിയമ വിദ്യാഥികളുടെ പൊതുതാത്പര്യ ഹർജി തള്ളി സുപ്രിം കോ‌ടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ആദ്യ നടക്കട്ടെയെന്ന് സുപ്രീംകോടതി. ഇരുരാജ്യങ്ങൾ തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന നിയമവിദ്യാർഥികളുടെ ആവശ്യം കോടതി തള്ളി. നാളെത്തന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ നലു വിദ്യാർഥികൾ വ്യാഴാഴ്ച ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ എന്തിനാണിത്ര തിടുക്കം കാണിക്കുന്നതെന്ന് ആരാഞ്ഞ കോടതി, അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി തള്ളുകയായിരുന്നു

പൊതുതാത്പര്യ ഹർജിയിൽ പറഞ്ഞിരിക്കുന്നതിങ്ങനെ- പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസുനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശമാണ് നൽകുന്നത്. അതേസമയം സെപ്റ്റംബർ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള മത്സരം. ഈ കേസ് നാളെ പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചതോടെ ഇനി ഈ ഹർജി നിലനിൽക്കാനുള്ള സാധ്യതയില്ല. നാളെ കഴിഞ്ഞാൽ പിന്നീട് തിങ്കളാഴ്ചയേ സുപ്രീംകോടതി പ്രവർത്തിക്കുകയുള്ളൂ. എന്നാൽ ഞായറാഴ്ചയാണ് മത്സരം നടക്കുന്നത്.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026