BREAKING NEWS

‘മുഖ്യമന്ത്രി ചർച്ച സിപിഎം സൃഷ്ടി; ആ കെണിയിൽ ഒരൊറ്റ കോൺ​ഗ്രസ് പ്രവർത്തകൻ പോലും വീഴരുത്‘: ടി സിദ്ദിഖ്

· · 1 min read
Share: Copied!

കൽപ്പറ്റ:  ഫലം വരുന്നതിനു മുൻപേയുള്ള മുഖ്യമന്ത്രി ചർച്ച സിപിഎമ്മിന്റെ കെണിണെന്ന് ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ മൂന്നു സീറ്റ് ഉൾപ്പെടെ കേരളത്തിൽ 90 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. കേരളത്തിലെ യുഡിഎഫിന്‍റെ വിജയം രാജ്യത്തെ കോൺഗ്രസിന്‍റെ തിരിച്ചുവരവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്താധിഷ്ഠിത പ്രചാരണം സിപിഎമ്മിന്‍റെ ഇതുവരെയുള്ള സമീപനത്തിന് എതിരാണെന്നും ടി സിദ്ദിഖ് വിമർശിച്ചു. പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചുള്ള ഫ്ലക്സ് ബോർഡുകൾ കോണ്‍ഗ്രസിന് ഗുണം ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ കുറിച്ചും ടി സിദ്ദിഖ് പ്രതികരിച്ചു. നാലാം തിയ്യതി എംഎൽഎമാരുടെ അഭിപ്രായം എടുത്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡ് കൈക്കൊള്ളേണ്ട തീരുമാനമാണത്. അവരാണ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കേണ്ടത്. ആ അധികാരം കവർന്നെടുത്ത് സംസാരിക്കുന്നത് പാർട്ടി പ്രവർത്തകന് ഭൂഷണമല്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. അതുകൊണ്ടുതന്നെ സിപിഎം ഉണ്ടാക്കിയിട്ടുള്ള ഈ കെണിയിൽ ഒരു കോണ്‍ഗ്രസ് പ്രവർത്തകനും നേതാവും വീഴരുതെന്നും ടി സിദ്ദിഖ് പ്രതികരിച്ചു.

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026