BREAKING NEWS

വിമാനടിക്കറ്റ് നിരക്കിന് സ്ഥിരമായി പരിധി നിശ്ചയിക്കുന്നത് പ്രായോഗികമല്ല; ആവശ്യം തള്ളി വ്യോമയാന മന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾക്ക് വർഷം മുഴുവനും പരിധി ഏർപ്പെടുത്താൻ കഴിയില്ലെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു. സീസൺ അനുസരിച്ച് ടിക്കറ്റ് ഡിമാൻഡിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രധാനപ്പെട്ട ഉത്സവ സീസണുകളിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.

ഉയർന്ന ഡിമാൻഡുള്ള സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണയായി വർധിക്കാറുണ്ട്. ഇത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനുള്ള വഴിയാണ്. അതിനാൽ, വർഷം മുഴുവനും വിമാന നിരക്കുകൾക്ക് പരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു.

അതേസമയം, ടിക്കറ്റ് നിരക്കുകൾ ന്യായമായ പരിധിക്കുള്ളിൽ നിലനിർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റുകൾക്ക് ഡിമാൻഡ് കൂടുന്ന തിരക്കേറിയ സമയങ്ങളിൽ വിമാന സർവീസുകൾ വർധിപ്പിക്കാൻ എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപുറമേ, യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം വിമാനക്കമ്പനകളോട് നിർദേശിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഉണ്ടായ പ്രവർത്തന തടസ്സങ്ങളെത്തുടർന്ന് രാജ്യത്തെ വിമാനടിക്കറ്റ് നിരക്കിൽ നിർബന്ധിത ഇളവ് വരുത്തേണ്ടിവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന.

BREAKING NEWS
എന്നെയും എന്റെ സുഹൃത്തുക്കളെയും പോലുള്ള വിദ്യാർഥികൾക്കെതിരെ നിങ്ങൾ പടച്ചുവിടുന്ന നുണകളെയും വിദ്വേഷത്തെയും കുറിച്ച് എന്താണ് പറയാനുള്ളത്?? നിങ്ങളുടെ ഈ യുഡിഎസ്എഫ്-എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് നാടകങ്ങൾ എനിക്ക് വിഷയമേയല്ല, നിങ്ങൾക്ക് ഒരേസമയം മർദകനും മർദിതനും ആകാൻ കഴിയില്ല, പി എസ് സഞ്ജീവിനെതിരെ അലൻ ഷുഹൈബ്
31 Oct 2026
BREAKING NEWS
"അത് വക്കീൽ നോക്കിക്കോളും", വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥി, എഫ്ഐആറില്‍ പ്രതിയെ മാറ്റി 30കാരനാക്കി പൊലീസ്, ആരോപണവുമായി കുടുംബം
31 Oct 2026
BREAKING NEWS
ചെറിയൊരു ബോട്ടിലെത്തിയ അക്രമികൾ എം.ടി. ലൂയിസ് 1-ന്റെ പുറംഭാഗത്ത് രണ്ട് ലിംപെറ്റ് മൈനുകൾ ഘടിപ്പിച്ചശേഷം കടന്നുകളഞ്ഞു!! ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആദ്യമായി ലിംപെറ്റ് മൈനുകൾ ഉപയോ​ഗിച്ച് ഇറാൻ, കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തം, ആക്രമിക്കപ്പെട്ട കപ്പലിൽ 27 ഇന്ത്യക്കാർ, എല്ലാവരും സുര...
31 Oct 2026
BREAKING NEWS
അവനെ ചോറൂട്ടിക്കൊണ്ട് മുറ്റത്തുകൂടി അമ്മയും അമ്മമ്മയും പിറകെയുണ്ടായിരുന്നു, ഒന്നു കണ്ണുതെറ്റിയപ്പോൾ കുഞ്ഞു വീണത് വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽ, കുഞ്ഞിനെ പറമ്പിലൊക്കെ തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഒടുവിൽ കിണറ്റിൽ കുഞ്ഞിന്റെ ചെരുപ്പുകണ്ട് എടുത്തുചാടി അമ്മമ്മ കൊച്ചുമകനെ വാരിയെട...
31 Oct 2026