BREAKING NEWS

“നിസ്കാരത്തിന് പൊതുയിടങ്ങള്‍ ഉപയോഗിക്കരുത്”, അത് ആരുടെയും അവകാശമല്ല, മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ മതാചാരങ്ങൾ നടത്തരുതെന്ന് അലഹബാദ് ഹൈക്കോടതി

· · 1 min read
Share: Copied!

അലഹബാദ്: മതപരമായ കാര്യങ്ങൾക്ക് പൊതുയിടം ഉപയോ​ഗിക്കുന്നത് ആരുടെയും അവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പൊതുസ്ഥലങ്ങൾ ഏതെങ്കിലും വ്യക്തിയോ സംഘമോ മതപരമായ ആവശ്യങ്ങൾക്കായി പ്രത്യേകമായി കൈവശപ്പെടുത്താൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സരൾ ശ്രീവാസ്തവയും ജസ്റ്റിസ് ഗരിമ പ്രസാദും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുയിടത്ത് നമസ്‌കാരം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാംഫാൽ സ്വദേശി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം. നമസ്‌കാരത്തിനായി ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആശ്വാസം തേടിയായിരുന്നു ഹർജി. പൊതുഭൂമി ഏതെങ്കിലും ഒരു വിഭാഗം മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കില്ല.

എല്ലാവർക്കും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്നും അതിനെ പ്രത്യേകമായി ഒരാൾക്കും സ്വന്തമാക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യം പരിപൂർണമല്ലെന്നും കോടതി ഓർമിപ്പിച്ചു. മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ മതാചാരങ്ങൾ നടത്താൻ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026