BREAKING NEWS

തിരുവല്ല സ്പാ ബലാത്സംഗക്കേസ്, സഹപ്രവര്‍ത്തകയും ആണ്‍സുഹൃത്തും ബലാത്സംഗത്തിന് ഒത്താശ ചെയ്തു?? പ്രതികള്‍ ഒളിവില്‍, കേരളം വിട്ടെന്ന് വിവരം, കേസില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ്

· · 1 min read
Share: Copied!

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ കൂടുതല്‍പേര്‍ക്ക് പങ്കെന്ന് നിഗമനം. പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് സൂചന. ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. മറ്റ് നാലുപേരാണ് ഒളിവിലുള്ളത്. ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഈ സഹപ്രവർത്തകയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീളും.

കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. തിരുവല്ലയിൽ ഗുണ്ടാ കൂട്ടുകെട്ടുള്ള പൊലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി. അതേസമയം, ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ് പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കും പൊലീസ് വ്യക്തമാക്കി. കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികൾ. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും.

നാലു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവർക്കായുള്ള അന്വേഷണം നടക്കുകയാണ്.കേസിൽ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തിൽ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിൻ, സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തി എന്നുമാണ് റിപ്പോർട്ട്. അതേസമയം, ബിസിനസ് എതിരാളികൾ നൽകിയ കൊട്ടേഷൻ ആണ് ക്രിമിനൽ സംഘം നടപ്പാക്കിയതെന്ന് ആണ് സ്പാ ഉടമയുടെ ആരോപണം.

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026