BREAKING NEWS

ഗാര്‍ഹിക പീഡനക്കേസില്‍ മനംനൊന്ത് മാതാവ് മരിച്ചു, കാനഡയിലെ ജോലിയും പോയി, സമൂഹമാധ്യമം വഴി മുന്‍ ഭാര്യയുടെ വീട് കണ്ടെത്തി കുത്തിക്കൊലപ്പെടുത്തി യുവാവ്, പിന്നാലെ പെട്രോളൊഴിച്ച് മുറിക്ക് തീയുടുമെന്ന് ഭീഷണി, പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസ്

· · 1 min read
Share: Copied!

ഹൈദരാബാദ്:  ഐടി ജീവനക്കാരിയെ മുൻഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഗ്രീൻ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. യുവതി മൂന്ന് മാസം ഗർഭിണിയാണെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. 30 കാരിയായ ബി. സുനിതയെ മുൻ ഭർത്താവ് മഹേഷ് വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. 2022-ലായിരുന്നു ഇവരുടെ വിവാഹം.

ഇന്ത്യയിൽ വച്ചുള്ള വിവാഹത്തിന് ശേഷം ഇരുവരും കാനഡയിലേക്ക് താമസം മാറി. എന്നാൽ 2024ൽ മഹേഷുമായി സുനിത വിവാഹമോചനം നേടി. 2025 ഏപ്രിലിൽ യുവതി വീണ്ടും വിവാഹിതയായി. മഹേഷിനെതിരെ യുവതി ഗാർഹിക പീഡന പരാതിയും നൽകിയിരുന്നു. തന്റെ അമ്മയുടെ മരണത്തിന് കാരണം കേസുകൾ മൂലമുണ്ടായ മാനസിക വിഷമമാണെന്ന് പ്രതി പറഞ്ഞു. കേസ് കാരണം ജോലിക്കായി കാനഡയിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും പാസ്‌പോർട്ട് ഉൾപ്പെടെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് പ്രതി യുവതിയുടെ വീട് കണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി രണ്ട് മാസം മുമ്പ് ഹൈദരാബാദിലെത്തിയ ഇയാൾ യുവതിയുടെ വീടും പരിസരവും നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇയാളുടെ കൈവശം രണ്ട് കത്തികളും ഒരു കുപ്പി പെട്രോളും ഒരു ചെയിൻസോയും അടങ്ങുന്ന ബാഗും കണ്ടെത്തി. കൊലപാതകത്തിന് ശേഷം പെട്രോൾ ഒഴിച്ച് മുറിക്ക് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി ശുചിമുറിയിൽ കയറി ഒളിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ഇയാളെ കീഴ്‌പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

BREAKING NEWS
വാട്ട് ആൻ ഐഡിയ ടീച്ചറേ.... കള്ളന്മാരെ പേടിച്ച് ഭാര്യ രണ്ടര പവൻ സ്വർണം ഒളിപ്പിച്ചത് ചേട്ടന്റെ പഴയ ഷൂവിനകത്ത്, വീട്ടിൽ ശുദ്ധികലശത്തിനിറങ്ങിയ ഭർത്താവ് എല്ലാമെടുത്ത് ഹരിതകർമ സേനയ്ക്ക് കൊടുത്തു, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം ഉടമസ്ഥന്റെ കൈകളിലേക്ക്
15 Nov 2026
BREAKING NEWS
ബെഡുകൾക്ക് മുകളിൽ ചത്ത എലിയും പൂച്ചകളും, കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല, പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ രോഗികള്‍ ദുരവസ്ഥയില്‍
15 Nov 2026
BREAKING NEWS
ഫുജൈറയിലെ വാഹനാപകടം; ഇരട്ടക്കുട്ടികളും കൊച്ചുമകനും നഷ്ടമായ പ്രവാസി മലയാളി സിദ്ദിഖിന്റെ കുടുംബത്തെ ആശ്വാസവുമായി നേരിട്ടെത്തി ഫുജൈറ കിരീടാവകാശി;
15 Nov 2026
BREAKING NEWS
നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം ... പാക് ക്രിക്കറ്റ് ബോർഡ...
15 Nov 2026