BREAKING NEWS

ഏതുവിധേനയും ഗാസയെ തച്ചുടയ്ക്കാനുള്ള ശ്രമവുമായി ഇസ്രയേൽ, കരയുദ്ധം കനക്കുന്നു, ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കിയത് 22 കുരുന്നുകളെയടക്കം 62 പേരെ!! ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ്

· · 1 min read
Share: Copied!

ജെറുസലേം: ഏതു കുതന്ത്രമുപയോ​ഗിച്ചും ​ഗാസ സിറ്റി പിടിച്ചെടുക്കാനുളള തയാറെടുപ്പിൽ ഇസ്രയേൽ. ഇതിന്റെ ഭാ​ഗമായി കരയുദ്ധം കനക്കുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇന്നലെ മാത്രം ജീവൻ നഷ്ടപ്പെട്ടത് 22 കുട്ടികളടക്കം 62 പേരുടെയെന്ന് റിപ്പോർട്ട്. കൂടാതെ ഒരുലക്ഷത്തോളം പേർ ഇന്നലെ ഗാസയിൽ നിന്ന് പലായനം ചെയ്തു. അന്താരാഷ്ട്ര സമ്മർദങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ഇസ്രയേൽ ഗാസയിൽ അധിനിവേശം നടത്തുന്നത്. പ്രദേശത്ത് ഇന്റർനെറ്റ് സേവനവും ഏറെക്കുറെ പൂർണമായും വിച്ഛേദിച്ചു. കരയുദ്ധം ആരംഭിച്ചതോടെ ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് പറഞ്ഞു.

ഇതിനിടെ ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യാനായി ഇസ്രയേൽ അനുവദിച്ചു കൊടുത്ത പാത 48 മണിക്കൂർ കൂടി തുറന്നിരിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസ സിറ്റിയെ കൂടാതെ ദൈറുൽ ബലാ നഗരത്തിലേക്കും ഇസ്രയേൽ സൈന്യമെത്തി. അന്താരാഷ്ട്ര തലത്തിൽ രൂക്ഷ വിമർശനമുണ്ടാകുമ്പോഴും ഹമാസിനെ പൂർണമായും തുരത്തുക എന്നതാണ് ലക്ഷ്യമെന്നും അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും ആവർത്തിച്ച് വ്യക്തമാക്കുകയാണ് ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അഭ്യർത്ഥിച്ചിരുന്നു. ചൈനയും ജർമനിയും വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് രം​ഗത്തെത്തി.

അതേസമയം ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്നും ഇസ്രയേൽ നേതാക്കളുടെ പ്രസ്താവനയും സൈന്യത്തിന്റെ നടപടിയും വംശഹത്യയ്‌ക്കെതിരായ തെളിവാണെന്നും യുഎൻ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിൽ പറയുന്നു.

‘2023-ൽ ഹമാസുമായുളള യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണ്. ഒരു പ്രത്യേക വിഭാഗത്തിലെ ആളുകളെ ലക്ഷ്യംവെച്ച് ആക്രമണം നടത്തുക, ഗുരുതരമായ ശാരീരിക, മാനസിക ഉപദ്രവമേൽപ്പിക്കുക, ജനനം തടയുന്നത് ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ഗാസയിൽ നടക്കുന്നത് വംശഹത്യയാണ് എന്നതിന് തെളിവാണ്’എന്നാണ് ഐക്യരാഷ്ട്രസഭ അന്വേഷണ കമ്മീഷൻ വ്യക്തമാക്കുന്നത്. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് വ്യാജവും വളച്ചൊടിച്ചതുമാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം കമ്മീഷനിലെ മൂന്നുപേർ ഹമാസ് അനുകൂലികൾ ആണെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026