BREAKING NEWS

‘അയാൾ ഹമാസിന്റെ ആൾ, അൽ ജസീറ ക്യാമറാമാനെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം’- ഇസ്രയേൽ സൈന്യത്തിന്റെ വെളിപ്പെടുത്തൽ!! വ്യോമാക്രമണങ്ങളിൽ അൽ ജസീറ ക്യാമറാമാനും നാലും 14 വയസുള്ള രണ്ടു കുട്ടികളടക്കം ആറുപേർ കൊല്ലപ്പെട്ടു, വിഷാഹിന്റെ സഹോദരനെ സൈന്യം കൊലപ്പെടുത്തിയത് ഏപ്രിലിൽ

· · 1 min read
Share: Copied!

ഗാസ: ഡെയർ അൽ- ബലാഹിൽ ശനിയാഴ്ച നടന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ അൽ ജസീറ ക്യാമറാമാനും രണ്ട് കുട്ടികളടക്കം കുറഞ്ഞത് ആറുപേർ കൊല്ലപ്പെട്ടതായി പാലസ്തീൻ ആരോഗ്യ അധികാരികൾ അറിയിച്ചു. അ​ൽ ജ​സീ​റ അ​റ​ബി​ക് ചാ​ന​ലി​ൻറെ ക്യാ​മ​റാ​മാ​ൻ അ​ഹ​മ്മ​ദ് വി​ഷാഹാണ്  കൊ​ല്ല​പ്പെ​ട്ടത്. യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം കൊ​ല്ല​പ്പെ​ടു​ന്ന അ​ഞ്ചാ​മ​ത്തെ അ​ൽ ജ​സീ​റ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ഹ​മ്മ​ദ് വി​ഷ്വ.

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഗാസ സിറ്റിയിലെ ഒരു ഫ്ലാറ്റിൽ നടന്ന ആദ്യാക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഭവസ്ഥലത്ത് തകർന്ന കെട്ടിടാവശിഷ്ടങ്ങളും രക്തക്കറകളുമാണ് കാണാനായത്. സഹോദരിമാരായ നാല് വയസുകാരിയായ സീനയുടേയും 14 വയസുകാരി ലാനയുടേയും മൃതദേഹങ്ങൾ ഷിഫാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

“ഞാൻ വീട്ടിലിരിക്കെ മുന്നറിയിപ്പൊന്നുമില്ലാതെ മിസൈൽ വീണു എന്ന് പരുക്കേറ്റ മുഹമ്മദ് സഫാദി പറഞ്ഞു. തന്റെ ഭാര്യയ്ക്കും പരുക്കേറ്റതായി അദ്ദേഹം പറഞ്ഞു. “ഇത് വെടിനിർത്തലാണോ? ഞങ്ങൾ സാധാരണക്കാർ മാത്രമാണ്. ഞാൻ ഒരിക്കലും ആയുധം എടുത്തിട്ടില്ല,”- അദ്ദേഹം പ്രതികരിച്ചു.

മധ്യ ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലെ ഒരു വീടിന്മേൽ നടന്ന മറ്റൊരു ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇവരിൽ അൽ ജസീറ ക്യാമറാമാൻ അഹമ്മദ് വിഷാഹും ഉൾപ്പെടുന്നു. വിഷാഹിന്റെ സഹോദരൻ മുഹമ്മദ് വിഷാഹ് ഏപ്രിലിൽ നടന്ന മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

തെക്കൻ ഗാസയിലെ മുവാസി ക്യാമ്പിൽ കൂടിയിരുന്ന ജനക്കൂട്ടത്തെ ലക്ഷ്യമിട്ട മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റിയിലെ മൂന്നാമത്തെ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം അൽ ജസീറ ക്യാമറാമാനെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തിയതാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇയാൾ ഹമാസിന്റെ സൈനിക വിഭാഗവുമായി ബന്ധമുള്ളതും സൈന്യത്തിന് ഭീഷണിയായതുമാണെന്ന് അവർ ആരോപിച്ചു. എന്നാൽ ഇസ്രായേൽ ആക്രമണങ്ങൾ സാധാരണ ജനങ്ങളെയും മാധ്യമപ്രവർത്തകരെയും ബാധിക്കുന്നുവെന്ന വിമർശനവും ശക്തമാണ്.

ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഗാസയിൽ ഏകദേശം ദിവസേനയും ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആക്രമണങ്ങളിൽ ഇതുവരെ 1,000-ത്തിലധികം പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

2023 ഒക്ടോബർ 7-ന് ഹമാസ് നേതൃത്യത്തിലുള്ള സായുധ സംഘം ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 251 പേർ ബന്ദികളാക്കപ്പെടുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്. അതിനുശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടികളിൽ 73,000-ത്തിലധികം പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. സ്ത്രീകളും കുട്ടികളും മരണപ്പെട്ടവരിൽ ഏകദേശം പകുതിയോളം ഉണ്ടെന്നാണ് വിലയിരുത്തൽ.

സുരക്ഷ ഉറപ്പാക്കാൻ ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്നൽ ജാമറുകളും സജ്ജം, പോലീസുകാർ രണ്ടരലക്ഷം, പരീക്ഷാപ്പേപ്പറിന് കാവലായി15000 അർദ്ധസൈനികർ, അതീവ സുരക്ഷയിൽ വിദ്യാർഥികൾ ഇന്ന് നീറ്റ് പുനഃപരീക്ഷാ ഹാളിലേക്ക്, ഹാൾടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, രാവിലെ 11 മണിമുതൽ 1.30 വരെ പ്രവേശനം

BREAKING NEWS
സ്കൂൾ വാഹനത്തിൽ വച്ച് അഞ്ചു വയസുകാരി പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ
11 Nov 2026
BREAKING NEWS
'മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ എന്ന് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'; അടൂർ പ്രകാശ്; ' ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ മറുപടി ലഭിക്കുന്ന മുറയ്ക്ക് നിങ്ങളെ അറിയിക്കാം'
11 Nov 2026
BREAKING NEWS
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞു, തട്ടുകട അടിച്ചു തകര്‍ത്ത് ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ജീവനക്കാരന്റെ വാരിയെല്ല് അടിച്ചൊടിച്ചു, യുവാക്കള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്
11 Nov 2026