BREAKING NEWS

ഗാസയിലേക്കുള്ള സഹായ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം,ഗ്രെറ്റ തൻബർഗ് അടക്കം 12പേർ കസ്റ്റഡിയിൽ, ഇവരെ തിരിച്ചയയ്ക്കുമെന്ന് ഇസ്രയേൽ

· · 1 min read
Share: Copied!

ജെറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗാസയിലെ ജനതക്ക് സഹായവും പിന്തുണയുമായി തിരിച്ചസന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തൻബർഗ് ഉള്‍പ്പെടെ 12 സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ കസ്റ്റഡിയിലെടുത്തു. മെഡ്‌ലീന്‍ എന്ന കപ്പലാണ് ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചയയ്ക്കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

വാർത്താവിനിമയ ബന്ധം വിച്ഛേദിച്ചതോടെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. കപ്പലുമായി ബന്ധം നഷ്ടപ്പെട്ടതായി ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് സഹസ്ഥാപക ഹുവൈദ അറഫ് സ്ഥിരീകരിച്ചു. കപ്പൽ ഗാസ തീരത്ത് എത്താൻ അനുവദിക്കില്ലെന്നന്നാണ് ഇസ്രയേൽ ആവർത്തിക്കുന്നത്.

കപ്പൽ തടയുമെന്നും ആക്റ്റിവിസ്റ്റുകളെ തിരിച്ചയക്കുമെന്നും ഇസ്രായേൽ സേന മുന്നറിയിപ്പ്​ നൽകിയിരുന്നു. മൂ​ന്ന് മാ​സ​മാ​യി ഇ​സ്രാ​യേ​ൽ ഉ​പ​രോ​ധം നേ​രി​ടു​ന്ന ഫ​ല​സ്തീ​നി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി പുറപ്പെട്ട ഫ്രീഡം ​ഫ്​ളോട്ടിലയുടെ ഭാഗമായ മെഡ്‌ലീന്‍ ക​പ്പ​ൽ ഇ​ന്ന് രാവിലെയാണ്​ ഗ​സ്സ തീ​ര​ത്തേക്ക് കടന്നത്​. ഇന്നലെ ഉ​ച്ച​യോ​ടെയാണ്​ ക​പ്പ​ൽ ഈ​ജി​പ്ത് തീ​ര​ത്തെ​ത്തിയത്​.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ​ഗ്രെ​റ്റ തുംബർ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 12 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യ​വു​മാ​യി കപ്പലിലുള്ളത്​. ഗ്രെറ്റയെ കൂടാതെ: റിമ ഹസ്സന്‍, യാസെമിന്‍ അകാര്‍(ജര്‍മനി), ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ (ഫ്രാന്‍സ്), തിയാഗോ അവില (ബ്രസീല്‍), ഒമര്‍ ഫൈയാദ് (ഫ്രാന്‍സ്), പാസ്‌കല്‍ മൗറീറാസ് (ഫ്രാന്‍സ്), യാനിസ് (ഫ്രാന്‍സ്), സുയൈബ് ഒര്‍ദു (തുര്‍ക്കി), സെര്‍ജിയോ ടൊറിബിയോ (സ്പെയിന്‍), മാര്‍ക്കോ വാന്‍ റെന്നിസ് (നെതര്‍ലന്‍ഡ്), റെവ വിയാഡ് (ഫ്രാന്‍സ്) എന്നിവരാണ് കപ്പലിലുള്ളത്. ഇവര്‍ക്കൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാമും കപ്പലിലുണ്ട്.

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026