BREAKING NEWS

മുൻകൂട്ടി അറിയിച്ച് ആളുകളെ ഒഴിപ്പിച്ച ശേഷം ആക്രമണം, ഇറാൻ അറാക് ആണവനിലയം തകർത്ത് ഇസ്രയേൽ, ടെൽ അവീവ് ഉൾപെടെ നാലു ന​ഗരങ്ങളിൽ ഇറാന്റെ കനത്ത വ്യോമാക്രമണം, ലക്ഷ്യം കമാൻഡ് ആൻഡ് ഇന്റലിജൻസ് ആസ്ഥാനവും സൈനിക ഇന്റലിജൻസ് ക്യാംപും

· · 1 min read
Share: Copied!

ദുബായ്: മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്ടർ) ആക്രമിച്ച് ഇസ്രയേൽ. ആക്രമണത്തെ തുടർന്ന് ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനു മുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ‌

അതേസമയം കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. അതുകൊണ്ട് ഈ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ ടെഹ്‌റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) തെക്കുപടിഞ്ഞാറായാണ് അറാക് ഹെവി വാട്ടർ റിയാക്ടർ (IR-40) ആണവ നിലയം സ്ഥിതി ചെയ്യുന്നത്.

ഒരു സൈഡിൽ ഇസ്രയേൽ ആക്രമണം അഴിച്ചുവിടുമ്പോൾ മറുസൈഡിൽ ഇസ്രയേൽ നഗരങ്ങളിൽ ഇറാനും കനത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളിൽ ഇറാനിയൻ മിസൈലുകൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണു വിവരം. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു. അറുപതിലേറെ പേർക്കു പരുക്കേറ്റതായും റിപ്പോർട്ട് പറയുന്നു.

അതേസമയം ഇസ്രയേൽ സൈന്യത്തിന്റെ കമാൻഡ് ആൻഡ് ഇന്റലിജൻസ് ആസ്ഥാനവും സൈനിക ഇന്റലിജൻസ് ക്യാംപുമാണ് ഇറാൻ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം. ബീർ ഷെവയിലെ സൊറോക്ക ആശുപത്രിക്കു സമീപമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ സൊറോക്ക ആശുപത്രിക്കു നേരെയും മിസൈൽ ആക്രമണം ഉണ്ടായി.

യുവതി ആൺ സുഹൃത്തുമായി സംസാരിക്കുന്നതുകണ്ട് ആൾക്കൂട്ട വിചാരണ, സുഹൃത്തിനെ കൈയ്യേറ്റം ചെയ്തു, വിചാരണ നടത്തിയത് 5 മണിക്കൂർ, ഇരുവരുടേയും വീട്ടുകാരെ വിളിച്ചുവരുത്തി, മനംനൊന്ത് യുവതി ജീവനൊടുക്കി!! മൂന്ന് എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026