BREAKING NEWS

ഇസ്രയേലിന്റെ ചതി വീണ്ടും!! സാമാധാന കരാർ പ്രകാരം സ്വഭവനത്തിലേക്കുള്ള യാത്രക്കിടെ ഇസ്രയേൽ ഡ്രോൺ ആക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളേയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ട്

· · 1 min read
Share: Copied!

ഗാസ: പറഞ്ഞ വാക്ക് പാലിക്കാതെ, സമാധാന കരാർ ലംഘിച്ച് ഗാസയിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകൾ തേടി അലയുന്നവർക്ക് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് വിവരം. ഗാസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്. അതേസമയം പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഗാസ സിറ്റിയിലെ അഞ്ച് പേരുൾപ്പെടെ ഇന്ന് ഇതുവരെമാത്രം ഒമ്പത് പേരാണ് ഗാസയിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഖാൻ യൂനിസിൽ ഡ്രോൺ ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഇസ്രയേലിൽ മരിച്ച 45 പലസ്തീനികളുടെ മൃതദേഹം സമാധാന കരാറിന്റെ ഭാഗമായി റെഡ്‌ക്രോസ് മുഖാന്തരം കൈമാറി.

ഇസ്രയേൽ- ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന് സമാധാന പദ്ധതി പ്രാബല്യത്തിൽ വന്നിട്ടും പ്രദേശത്ത് അക്രമം തുടരുകയാണ് ഇസ്രയേലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഗാസയിൽ സമാധാനം പുലർന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നന്നേക്കുമായുള്ള സമാധാനം ട്രംപ് ഉറപ്പു നൽകി മണിക്കൂറുകൾക്കകമാണ് ഇസ്രയേൽ ആക്രമണം.

കഴിഞ്ഞ ദിവസം ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ട്രംപ് അടക്കമുള്ള നേതാക്കൾ ഒപ്പുവെച്ചിരുന്നു. യുഎസിന് പുറമെ ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രയേലും ഹമാസും ഒപ്പുവെച്ചില്ലെങ്കിലും കരാറിനെ അംഗീകരിച്ചിരുന്നു. ഈജിപ്തിലെ ഷർമ് അൽ ഷേഖിൽ നടന്ന ഉച്ചകോടിയിൽ ഇരുപതിലധികം രാഷ്ട്ര തലവൻമാരാണ് പങ്കെടുത്തത്. ബന്ദിമോചനം, സൈനിക പിന്മാറ്റം, പ്രാദേശിക സുരക്ഷയുടെ സ്ഥിരത എന്നീ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ് കരാർ.

ട്രംപിന്റെ സാന്നിദ്ധ്യത്തിൽ കരാർ അംഗീകരിച്ചതിന് പിന്നാലെ ഹമാസ് തടവിൽ ജീവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളെയും ഇസ്രയേലിന് കൈമാറിയിരുന്നു. ഇസ്രയേൽ തടവിലുണ്ടായിരുന്ന പലസ്തീനികളെയും മോചിപ്പിച്ചിരുന്നു. എന്നാൽ ഇസ്രയേൽ മോചിപ്പിച്ച പലസ്തീൻ തടവുകാരിൽ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ജോധ്പുർ–ജയ്സൽമേർ ഹൈവേയിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിനു തീപിടിച്ച് 20 യാത്രികർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026