BREAKING NEWS

ട്രംപിന്റെ വാക്കിന് പുല്ലുവില, ​ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകം ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം, 20 മരണം

· · 1 min read
Share: Copied!

ജെറുസലേം: ട്രംപിന്റെ നിർദേശങ്ങൾ ഹമാസ് ഭാ​ഗികമായി അം​ഗീകരിച്ചതിനു പിന്നാലെ ആക്രമണം നിർത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഇസ്രയേൽ‌ വീണ്ടും ആക്രമണം നടത്തിയത്. ശനിയാഴ്ച്ച ഗാസയിലെ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 20 പേരെങ്കിലും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തു.

അതേസമയം ട്രംപിന്റെ 20 ഇന നിർദേശങ്ങൾ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറാമെന്നുമാണ് ഹമാസ് അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു ആക്രമണം നിർത്താൻ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടത്. എന്നാൽ ട്രംപ് നിർദേശം നൽകി മണിക്കൂറുകൾക്കകം തന്നെ ഗാസയിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ട്രംപിന്റെ പദ്ധതി അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാൻ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.

തുടർന്നു ഗാസയിലെ സൈനിക നടപടികൾ കുറയ്ക്കാനായി സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രയേലി മാധ്യമങ്ങളും റിപ്പോർട്ട്‌ചെയ്തു. ഇതിനിടെയാണ് ഗാസയിൽ വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കും!! തടയാൻ ആർക്കാ ധൈര്യം? കേരളം പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പം, കുറ്റക്കാർക്കെതിരെ നടപടി- വിദ്യാഭ്യാസ മന്ത്രി

BREAKING NEWS
"പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ", ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ!!! ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടി മോങ്ങിയിട്ട് കാര്യമില്ല, പി ജയരാജനെതി...
11 Nov 2026
BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026