BREAKING NEWS

എത്രയും വേ​ഗം ഗാസ വിട്ടുപൊക്കോണം… ലഘുലേഖ വിതരണം ചെയ്ത് ഇസ്രയേൽ!! ഒഴിഞ്ഞുപോകാൻ നിർദ്ദേശം കൊടുത്തത് ഏകദേശം 3000 പേർക്ക്, ഹമാസുമായി വെടിനിർത്തൽ നിലവിൽ വന്നശേഷമുള്ള ആദ്യ നിർബന്ധിത ഒഴിപ്പിക്കൽ

· · 1 min read
Share: Copied!

കയ്‌റോ: തെക്കൻ ഗാസയിലെ ഡസൻകണക്കിനു പലസ്തീൻ കുടുംബങ്ങളോട് എത്രയും വേ​ഗം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 2025 ഒക്ടോബർ 10-ന് ഹമാസുമായി വെടിനിർത്തൽ നിലവിൽവന്നശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആദ്യ നിർബന്ധിത ഒഴിപ്പിക്കലാണിത്. കിഴക്കൻ ഖാൻ യൂനിസ് ഗവർണറേറ്റിലെ ബാനി സുഹൈല മേഖലയിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്.

ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) തിങ്കളാഴ്ച വ്യോമമാർഗം ലഘുലേഘകളായി ഇട്ടുനൽകുകയായിരുന്നു. ഈ മേഖല ഐഡിഎഫ് നിയന്ത്രണത്തിലാണെന്നും അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നുമാണ് ലഘുലേഖകളുടെഉള്ളടക്കം. 70 കുടുംബങ്ങളിലായി ഏതാണ്ട് 3000 പലസ്തീൻകാർ ഇവിടെ പാർക്കുന്നുണ്ട്. രണ്ടുവർഷത്തെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വീടുൾപ്പെടെ തകർന്ന് അഭയാർഥിക്കൂടാരത്തിൽ പാർക്കുന്നവരാണ് ഇതിലധികവും.

സുസ്ഥിര വെടിനിർത്തൽ, ഗാസയുടെ പുനർനിർമാണം, ഹമാസിന്റെ നിരായുധീകരണം തുടങ്ങിയവ നടപ്പാക്കാൻ ലക്ഷ്യമിട്ട് യുഎസ് ‘ബോർഡ് ഓഫ് പീസ്’ എന്ന കൂട്ടായ്മ സ്ഥാപിക്കുകയും അതിലേക്ക് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തിരിക്കവെയാണ് ഇസ്രയേലിന്റെ പുതിയ ഒഴിപ്പിക്കൽ നടപടി. ബോർഡ് ഓഫ് പീസിനെ ഇസ്രയേൽ അംഗീകരിക്കുന്നില്ല.

ഗാസയിലെ ഇസ്രയേൽ നിയന്ത്രിത മേഖലകൾ ഐഡിഎഫ് വിപുലീകരിക്കുകയാണെന്ന് ഗാസാ നിവാസികളും ഹമാസും ആരോപിച്ചു. ഇതേക്കുറിച്ച് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യുഎസ് നിർദേശിച്ച 20 ഇന സമാധാനപദ്ധതി പ്രകാരമാണ് കഴിഞ്ഞവർഷം ഒക്ടോബർ പത്തിന് ആദ്യഘട്ടവെടിനിർത്തൽ പ്രാബല്യത്തിലായത്. അതിനുശേഷം കരാർ വ്യവസ്ഥപ്രകാരം ബന്ദികളെയെല്ലാം ഹമാസും ആനുപാതികമായ പലസ്തീൻതടവുകാരും ഇസ്രയേലും മോചിപ്പിച്ചിരുന്നു. എങ്കിലും ഹമാസ് വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ച് ഇസ്രയേൽ പലതവണയായി നടത്തിയ ആക്രമണത്തിൽ 400-ലേറെപ്പേർ മരിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വെടിനിർത്തൽ പ്രാബല്യത്തിൽവന്നപ്പോൾ ഇസ്രയേൽ നിയന്ത്രണത്തിലുള്ള മേഖലയുടെ അതിർത്തിയായി നിശ്ചയിച്ച മഞ്ഞരേഖയിലേക്ക് ഐഡിഎഫ് പിന്മാറിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം മുതൽ ഈ രേഖയുടെ അതിർത്തി ഗാസയ്ക്കുള്ളിലേക്ക് കൂടുതൽ മാറി. ഇത് അഞ്ചാംതവണയാണ് സൈന്യം മേഖല വിപുലീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഓരോ വട്ടവും 120-150 മീറ്റർ ഉള്ളിലേക്കുള്ള പ്രദേശമാണ് സൈന്യം വരുതിയിലാക്കിയിരിക്കുന്നത്. തൽഫലമായി 9000 പലസ്തീൻകാർ കുടിയൊഴിപ്പിക്കപ്പെട്ടെന്ന് ഹമാസ് ആരോപിക്കുന്നു.

ഇസ്രയേലിനെതിരെ തിരിഞ്ഞാല്‍ ഇറാന് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പോലും സാധിക്കില്ല, കനത്ത സൈനിക നടപടിയിലേക്ക് ഇസ്രയേൽ നീങ്ങുമെന്ന് നെതന്യാഹു

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026