LATEST UPDATES

ട്രംപ് പറഞ്ഞിട്ടാണോ വെടിനിർത്തൽ..? അമേരിക്കൻ ഇടപെടലിനെ ചോദ്യം ചെയ്ത് കോൺഗ്രസ്…, പ്രധാനമന്ത്രി അടിയന്തര പാർലമെൻ്റ് സമ്മേളനം വിളിക്കണെന്ന് ആവശ്യം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യ-പാക് വിഷയത്തിലെ അമേരിക്കൻ ഇടപെടലിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രസർക്കാർ സ്വീകരിച്ച മുഴുവൻ നടപടികൾക്കും പ്രതിപക്ഷ പാർട്ടികളുടെ പൂർണ പിന്തുണയുണ്ടായിരുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്ക ഇടപ്പെട്ടതിനെ കോൺഗ്രസ് ചോദ്യം ചെയ്യുന്നു. രാജ്യത്തിൻറെ കാര്യം ട്രംപിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. പഹൽഗാമിലെ ഇരകൾക്ക് നീതി ലഭിച്ചോ എന്നും നഷ്ടവും നേട്ടവും അറിയണമെന്നും പവൻ ഖേര പറഞ്ഞു.

അമേരിക്കൻ മധ്യസ്ഥതയ്ക്ക് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് തയ്യാറായതെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ വെടി നിർത്തലിന് ഇടപെട്ടെന്ന ട്രംപിൻറെ വാദം ഇന്ത്യ എവിടെയും പരാമർശിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള താരതമ്യങ്ങളും കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ആരംഭിച്ചിട്ടുണ്ട്.

വെടിനി‍ർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ… ജമ്മുവിൽ വ്യാപക സ്ഫോടനം ശബ്ദമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി.., തിരിച്ചടിക്കാൻ ബിഎസ്എഫിന് പൂർണ സ്വാതന്ത്ര്യം നൽകി

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026