BREAKING NEWS

യുഎസിന്റെ കണ്ണിൽപ്പെടാതെ ഇറാൻ യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചത് പാക്കിസ്ഥാനിൽ; അക്കൂട്ടത്തിൻ തന്ത്ര പ്രധാന രഹസ്യാന്വേഷണ വിമാനവും! ‘മധ്യസ്ഥ രാജ്യ‘ത്തിന്റെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റി വിവാദം മുറുകുന്നു

· · 1 min read
Share: Copied!

വാഷിം​ഗ്ടൺ: അമേരിക്കൻ വ്യോമാക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനായി, തങ്ങളുടെ വ്യോമത്താവളങ്ങളിൽ ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ പാക്കിസ്ഥാൻ അനുമതി നൽകിയതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് ആണ് ഈ വിവരം പുറത്തുവിട്ടത്. അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ റോളിലാണ് തങ്ങളെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുമ്പോഴാണ് ഈ ആരോപണം ഉയരുന്നത്.

ഫെബ്രുവരി 28 നാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചത്. ഏപ്രിൽ 8ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാൻ നിരവധി യുദ്ധ വിമാനങ്ങൾ പാക്കിസ്ഥാനിലെ നൂർ ഖാൻ എയർ ബേസിലേക്ക് മാറ്റിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിൽ ഇറാനിയൻ വ്യോമസേനയുടെ ആർസി-130 എന്ന രഹസ്യാന്വേഷണ വിമാനവും ഉൾപ്പെടുന്നു.

യുഎസ്–ഇറാൻ സംഘർഷത്തിൽ പാക്കിസ്ഥാന്റെ നയതന്ത്രപരമായ പങ്കിനെക്കുറിച്ച് യുഎസ് പുനർചിന്തനം നടത്തണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. നൂർ ഖാൻ എയർ ബേസിനെ സംബന്ധിച്ച ആരോപണങ്ങൾ ഒരു മുതിർന്ന പാക്കിസ്ഥാൻ ഉദ്യോഗസ്ഥൻ തള്ളി. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ താവളത്തിൽ യുദ്ധവിമാനങ്ങൾ ഒളിപ്പിക്കുക അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ പശുക്കൾ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ പരിചരണത്തിൽ; ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെ പുത്തൂരിലെ കെഎൽഡിബി ഫാമിലേക്ക് മാറ്റി

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026