BREAKING NEWS

യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡൻ്റ്; ശത്രുവിന് കടുത്ത ശിക്ഷ നൽകി, ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായി; ഇറാനിൽ ഇപ്പോൾ ഭരണമാറ്റം താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്

· · 1 min read
Share: Copied!

ടെഹ്റാൻ: 12 ദിവസം നീണ്ട യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ശത്രുവിന് കടുത്ത ശിക്ഷ നൽകിയെന്നും ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഭീകരവാദി’കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചെന്നും പെസെഷ്കിയാൻ അറിയിച്ചതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇറാന്റെ വൻ വിജയത്തെ അഭിനന്ദിച്ച അദ്ദേഹം, മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താൽപര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും കുറ്റപ്പെടുത്തി.

യുഎസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും യുഎസുമായുള്ള ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പെസെഷ്കിയാൻ അറിയിച്ചെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരു ദിവസമാകുമ്പോഴാണ് ഇറാന്റെ പ്രസ്താവന. തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് സമൂഹമാധ്യമത്തിലൂടെ നാടകീയമായി ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

അതേസമയം, ഇറാനിൽ ഇപ്പോൾ ഭരണമാറ്റം താൻ ആഗ്രഹിക്കുന്നില്ലെന്നും അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുകയേയുള്ളൂവെന്നും യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. എല്ലാം എത്രയും പെട്ടെന്ന് ശാന്തമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിന്റെ ആക്രമണം ഇറാന്റെ ആണവപദ്ധതിയെ വർഷങ്ങളോളം പിന്നോട്ടടിച്ചെന്ന് ഇസ്രയേൽ സൈനിക മേധാവി. ഇറാനെതിരായ സൈനിക നടപടികൾ ഇപ്പോൾ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും അദ്ദേഹം അറിയിച്ചു.

വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ; ഇസ്രയേലിലേക്ക് വീണ്ടും മിസൈൽ ആക്രമണം; തിരിച്ചടിക്കാൻ നിർദേശം നൽകി പ്രതിരോധ മന്ത്രി… ; വടക്കൻ ഇറാനിൽ ഭീകരാക്രമണം, പിന്നിൽ ഇസ്രയേലെന്ന്

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026