BREAKING NEWS

ട്രംപിന്റെ സമാധാന കരാറിനെ പരിഹസിച്ച് ഇറാന്‍ മാധ്യമങ്ങള്‍, പരുത്തിക്കുരു തിന്നുന്നതായി ഒട്ടകം സ്വപ്നം കാണുന്നു. ചിലപ്പോൾ അത് മുഴുവനായി വിഴുങ്ങുന്നു, ചിലപ്പോൾ ഓരോന്നായി തിന്നുന്നു!! ട്രംപും അത് പോലെയാണ്, വെറുതെ ആകാശക്കോട്ട കെട്ടുകയാണ്, രണ്ടാംവട്ട ചര്‍ച്ചയ്ക്ക് പച്ചക്കൊടി കാട്ടാതെ ഇറാന്‍

· · 1 min read
Share: Copied!

തെഹ്‌റാൻ: അമേരിക്കയുമായി സമാധാന കരാറിന് ഉടൻ ധാരണയാകുമെന്ന യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ മാധ്യമങ്ങൾ. ട്രംപിന്റെ പ്രസ്താവനകൾ ആകാശത്ത് കോട്ട കെട്ടുന്നതിന് തുല്യമാണെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകളിൽ യാതൊരുവിധ മുന്നേറ്റവും ഉണ്ടായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.വൈറ്റ് ഹൗസിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന ട്രംപിന്റെ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് ഐ.ആർ.ഐ.ബി പരിഹസിച്ചത്. “പരുത്തിക്കുരു തിന്നുന്നതായി ഒട്ടകം സ്വപ്നം കാണുന്നു. ചിലപ്പോൾ അത് മുഴുവനായി വിഴുങ്ങുന്നു, ചിലപ്പോൾ ഓരോന്നായി തിന്നുന്നു!” എന്ന പേർഷ്യൻ പഴഞ്ചൊല്ല് ചേർത്താണ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞത്.

ട്രംപിന്റെ വാക്കുകൾ യാഥാർത്ഥ്യബോധമില്ലാത്തതും അപക്വവുമാണെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയെയും ഇറാൻ പൂർണ്ണമായും നിഷേധിച്ചു. അത്തരമൊരു കരാർ നിലവിലില്ലെന്നും ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നുമാണ് തെഹ്‌റാനിൽ നിന്നുള്ള സൂചനകൾ. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന വാഷിങ്ടണിന്റെ വാദങ്ങളും ഇറാൻ തള്ളിക്കളയുകയാണ്. ഇറാനുമായുള്ള രണ്ടാം വട്ട ചർച്ചകൾ ഈ ആഴ്ചാവസാനം നടന്നേക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

ഇറാന് കരാറിൽ താൽപര്യമുണ്ടെന്നും ഹുർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ കപ്പൽ ഉപരോധമാണ് ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിട്ടുകൊടുക്കാൻ അവർ തയാറായെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം ഇസ്‌ലാമാബാദിൽ വെച്ച് രണ്ടാം വട്ട ചർച്ചകൾ നടന്നേക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇറാൻ അതിന് പച്ചക്കൊടി കാട്ടിയിട്ടില്ല.

BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026
BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026